എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ വെളിപ്പെടുത്തലുമായി നടി മാലാ പാർവതി. വിവരങ്ങൾ എല്ലാം ഒരു യൂട്യൂബർ ആണ് പുറത്തു വിടുന്നതെന്നും ആരാണ് അയാൾക്ക് ഈ അധികാരം നൽകിയതെന്നുമാണ് താരത്തിന്റെ പ്രതികരണം. പ്രമുഖ മാധ്യമത്തോടായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്.
മാലാ പാർവതി പറയുന്നതിങ്ങനെ….
ഇതിന്റെയൊക്കെ ഗതി എങ്ങോട്ടേക്കാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാവരും ആശങ്കയിലാണ്. പണം കൊടുത്ത് ഇദ്ദേഹം എഎംഎംഎയുടെ ഭാഗമായി എന്നാണ് പറയുന്നത്. എല്ലാവരേക്കാളും അദ്ദേഹത്തിനാണ് എല്ലാം അറിയുന്നതെന്നാണ് പറയുന്നത്. ആ അവകാശവും അധികാരവും അദ്ദേഹത്തിന് കൊടുത്തത് ആരാണ്, ഒരു സംഘത്തിന്റെ കയ്യിലേക്ക് മാത്രമായി കാര്യങ്ങൾ ഒതുങ്ങിപ്പോയി എന്നത് നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിൽ നിന്ന് ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യരുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളുമായാണ് ഇവർ മുന്നോട്ട് വരുന്നത്. വർഷങ്ങൾക്ക് മുന്നേയുള്ള ഒരു വോയിസ് നോട്ട് പുറത്തുവിട്ട് ഇലക്ഷന് നിൽക്കുന്ന ആളെ പ്രതിസന്ധിയിലാക്കിയെങ്കിൽ, മൂന്ന് സ്ത്രീകളെ മുൻനിർത്തി പണ്ട് എപ്പോഴോ ഒരു റെക്കോർഡിങ് നടന്നെന്നും അതിന്റെ മെമ്മറി കാർഡ് കണ്ടില്ലെന്നും പറഞ്ഞ് വലിയ പ്രശ്നം ആകുന്നു. പിന്നീട് നമ്മൾ ആലോചിക്കുമ്പോൾ അവർ പറയുന്ന കാര്യം, ഒരു പുരുഷൻ പ്രതിസന്ധിയിലായി, അദ്ദേഹത്തിന് ഇലക്ഷന് നിൽക്കാൻ പറ്റിയില്ല, പുരുഷനെ ഭീക്ഷണിപ്പെടുത്തി അതുകൊണ്ട് ആ പുരുഷന് വേണ്ടി താൻ മെമ്മറി കാർഡ് സൂക്ഷിച്ചു കൊള്ളാം എന്നാണ് പറയുന്നത്. വേറെ ആരും ഈ മെമ്മറി കാർഡിനെക്കുറിച്ച് അറിയുന്നവരില്ല.
content highlight: Maala Parvathy
















