സാന്ദ്ര തോമസ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്ന് മമ്മൂട്ടി ആവശ്യപെട്ടന്ന വെളിപ്പെടുത്തലിനു പിന്നാലെ പുതിയ വിവാദവും.
മമ്മൂട്ടിയെ മെഗാസ്റ്റാർ എന്നു വിശേഷിപ്പിക്കുന്നത് സംബന്ധിച്ച വിവാദത്തിൽ നടൻ ശ്രീനിവാസന്റെ പഴയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപൊക്കിയിരിക്കുന്നത്.
ശ്രീനിവാസന്റെ വാക്കുകളിങ്ങനെ….
1987ൽ ആണ് മമ്മൂട്ടിക്ക് ആ പേര് കിട്ടിയത്.1987 ൽ ദുബായിൽ സിനിമ താരങ്ങളുടെ ഒരു പ്രോഗ്രാം നടക്കുന്നു. ആങ്കർ ചെയ്യുന്ന പെൺകുട്ടി എല്ലാ നടീനടന്മ്മാരെയും പേര് വിളിച്ച് ആണ് സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുന്നത്.
തന്നെ സ്റ്റേജിലേക്ക് വിളിക്കാൻ സമയം ആയപ്പോൾ ആങ്കറിങ് ചെയ്യുന്ന കുട്ടിയോട് മമ്മൂട്ടി ചെവിയിൽ പറഞ്ഞു എന്നെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ പേരിന്റെ മുമ്പിൽ “മെഗാസ്റ്റാർ” എന്ന് കൂടെ ചേർത്ത് വിളിക്കണം എന്ന്.മമ്മൂട്ടിയുടെ നിർദേശം അനുസരിച്ച് ആങ്കർ പെൺകുട്ടി മമ്മൂട്ടിയെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് ചേർത്ത് വിളിച്ചു. അങ്ങനെയാണ് മമ്മൂട്ടി മെഗാസ്റ്റാർ ആയത്.
content highlight: Actor Mammootty
















