മലയാളത്തിനൊപ്പം ടോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്റെ സീതാ രാമം എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അന്ന് ആ സിനിമയുടെ റിലീസ് സമയത്ത് ദുല്‍ഖറിന് ഉണ്ടായിരുന്ന അതേ ആശങ്ക ഇപ്പോള്‍ കാന്ത സിനിമയുടെ റീലീസ് അടുക്കുമ്പോഴും ഉണ്ടെന്ന് തുറന്ന് പറയുകയാണ് നടി മൃണാള്‍ താക്കൂര്‍. ഇന്‍സ്റ്റന്റ് ബോളിവുഡ് പോഡ്കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം.
മൃണാള്‍ താക്കൂറിന്റെ വാക്കുകള്‍…..
‘സീതാ രാമം സിനിമയുടെ സമയത്ത് ദുല്‍ഖര്‍ വല്ലാതെ നെര്‍വസായിരുന്നു. ആ സിനിമ നന്നായി വരുമെന്നും നമ്മള്‍ രണ്ട് പേരും നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ദുല്‍ഖറിനെ ഞാന്‍ അന്ന് ഓക്കെയാക്കി. പിന്നീട് ഈ തവണ അദ്ദേഹത്തിന്റെ പിറന്നാള്‍ ആശംസിക്കാന്‍ വിളിച്ചിരുന്നു. അപ്പോള്‍ അയാള്‍ വീണ്ടും നെര്‍വസായി ഇരിക്കുകയിരുന്നു. ഇത്തവണ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ കാന്ത സിനിമയാണെന്നായിരുന്നു മറുപടി.
ആ പടത്തിന്റെ ടീസര്‍ ഞാന്‍ കണ്ടിരുന്നു. ദുല്‍ഖര്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ‘എന്തൊരു പെര്‍ഫോമന്‍സാണ് തന്റേത്. നന്നായി വരു’മെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നെപ്പോലെയായാല്‍ മതിയായിരുന്നു എന്നാണ് ദുല്‍ഖര്‍ എന്നോട് പറഞ്ഞത്. അധികം കാര്യങ്ങളെക്കുറിച്ച് ടെന്‍ഷനാകാതെ ചില്‍ ആയി നടക്കാന്‍ ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.’
https://twitter.com/whynotcinemass_/status/1953436143132795212
അതേസമയം, തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. സെപ്റ്റംബര്‍ 12 ന് സിനിമ ആഗോളതലത്തില്‍ തിയേറ്ററില്‍ എത്തും. സെല്‍വമണി സെല്‍വരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്.
















