ബിബിന്‍ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സാഹസം. ആദ്യാവസാനം വരെ എന്‍ഗേജിംഗ് കാഴ്ചാനുഭവം നിലനിര്‍ത്തുന്ന സിനിമയുമാണ് സാഹസം. ഏതൊരാളുടെയും ജീവിതത്തില്‍ സിനിമാറ്റിക്കായ ഒരു ദിവസമുണ്ടാകും എന്ന ടാഗ്ലൈന് തന്നെയാണ് സാഹസത്തിന്റെ ആകെത്തുക. ജീവന്റെയും സൈറയുടെയും പ്രണയ കഥ കേന്ദ്ര ബിന്ദുവായി നിര്‍ത്തിക്കൊണ്ടാണ് സാഹസത്തിന്റെ കഥ പറയുന്നത്. എന്നാല്‍ അത് മാത്രമല്ല സാഹസത്തിന്റെ ആകെ കഥ. സമാന്തരമായി വിക്ടറിന്റെയും ഉറ്റ സുഹൃത്തും പിന്നീട് തെറ്റിപ്പിരിയുന്നതുമായ വൂള്‍ഫ് എന്ന നിക്ക് നെയിമില്‍ അറിയപ്പെടുന്ന കഥാപാത്രത്തിന്റെയും കഥ കൂടി പറയുന്നു സാഹസം.
വിക്ടറിന്റെ രഹസ്യങ്ങള്‍ വൂള്‍ഫ് പൊലീസിന് ചോര്‍ത്തിക്കൊടുക്കുന്നു. അത് കോടികള്‍ നേടാന്‍ വൂള്‍ഫിന് അവസരം ഒരുക്കുന്നു. എന്നാല്‍ ക്രിപ്റ്റോ കറന്‍സി ലഭ്യമാകാനുള്ള പാസ്വേര്ഡ് അറിയാവുന്ന ഒരേ ഒരാള്‍ മരണപ്പെടുന്നു. ആ പാസ്വേഡ് തേടിയുള്ള വൂള്‍ഫിന്റെ സഞ്ചാരവും വേട്ടയാടിയുള്ള വിക്ടറിന്റെ യാത്രയും സമാന്തരമായി സാഹസത്തിന്റെ കഥയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
സൈറയുടെയും റോണിയുടെയും വിവാഹ നിശ്ചയം നടക്കുന്ന ദിവസം തൊട്ടാണ് കഥ തുടങ്ങുന്നത്. അന്ന് സൈറ ജീവനൊപ്പം പോകാന്‍ ഒരുങ്ങുന്നുവെങ്കിലും ആ ശ്രമം തുടക്കത്തിലേ പാളുന്നു. പിന്നീട് സൈറയും ജീവനും ഒന്നിക്കുമോ എന്നതാണ് സിനിമയുടെ ആകാംക്ഷഭരിതമായ മറ്റൊരു സംഗതി.
ആക്ഷന്‍, റൊമാന്‍സ്, കോമഡി, ത്രില്ലര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെയുള്ള പോപ്പുലര്‍ സിനിമാ ചേരുവകള്‍ കൃത്യമായി സന്നിവേശിപ്പിച്ചിട്ടുള്ളതാണ് സാഹസത്തിന്റെ തിരക്കഥ. അവ കൃത്യമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു എന്നിടത്താണ് സാഹസത്തിന്റെ തിരക്കഥയുടെ വിജയവും. ഓരോ രംഗങ്ങളും ഒന്നിനൊന്ന് ചരടില്‍ കോര്‍ത്തതുപോലെ ചേര്‍ക്കാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു. സിറ്റുവേഷന് കോമഡിയാല്‍ സമ്പന്നവുമാണ് തിരക്കഥ.
ബിബിന്‍ കൃഷ്ണയുടെ മേക്കിംഗ് തന്നെയാണ് സാഹസത്തിന്റെ പ്രധാന ആകര്‍ഷണം. തെല്ലൊന്നു പാളിയാല്‍ ആകെ പാളുന്ന ഒരു സിനിമാ ആഖ്യാനമാണ് ബിബിന്‍ കൃഷ്ണ സാഹസത്തിനായി സ്വീകരിച്ചിരിക്കുന്നത്. അത് മികച്ച രീതിയില്‍ എക്സിക്യൂട്ട് ചെയ്യാന്‍ ബിബിന്‍ കൃഷ്ണയ്ക്ക് സാധിച്ചിരിക്കുന്നു. അടിപൊളി കളര്‍ഫുള്‍ എന്റര്‍ടെയ്നറാണ് അക്ഷരാര്‍ഥത്തില്‍ സാഹസത്തില്‍ സംവിധായകന് ബിബിന്‍ കൃഷ്ണ ഒരുക്കിയിരിക്കുന്നത്.
ഏത് മൂഡ് പൊളി മൂഡ് എന്ന ഗാനം റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പാട്ടുകളെല്ലാം പ്രമേയത്തിനൊത്ത് ചേരുന്ന തരത്തിലാണ്. ബിബിന്‍ അശോകാണ് സംഗീതം നിര്‍വഹിച്ചത്. ആല്‍ബി ആന്റണിയുടെ ഛായാഗ്രാഹണവും സിനിമയുടെ പൊളി വൈബ് നിലനിര്‍ത്തുന്നു. താരങ്ങളുടെ പ്രകടനവും സിനിമയുടെ ആകര്ഷമാകുന്നു. ബാബു ആന്റണി, റംസാന്, ഗൗരി ജി കിഷന്, ശബരീഷ്, നരേന് എന്നിവരെല്ലാം കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി എന്ന് മാത്രമല്ല പടത്തിന് എനര്‍ജറ്റിക് ഫീല്‍ നല്‍കുകയും ചെയ്യുന്നു.
















