മലയാള സിനിമ നിര്‍മാതാവ് നടി എന്നീ നിലയില്‍ പ്രശ്‌സ്തയാണ് ഷീലു എബ്രഹാം. ഇപ്പോഴിതാ സിനിമ നിര്‍മ്മാണരംഗത്തെ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് താന്‍ നടത്തിയ തമാശരൂപേണയുള്ള പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് തുറന്ന് പറയുകയാണ് നടി. ‘പത്തുപതിനഞ്ചു കോടി രൂപ മുടക്കി ഞാന്‍ സിനിമയുണ്ടാക്കി എനിക്ക് നഷ്ടം വന്നു, വീട് പണയം വെക്കേണ്ടിവന്നു’ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് ശരിയായ രീതിയല്ല. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.
ഷീലു എബ്രഹാമിന്റെ വാക്കുകള്‍……
‘മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് സത്യസന്ധമാണോ എന്ന് ചോദിച്ച് തന്നെ സമീപിച്ചിട്ടില്ല. തമാശരൂപേണ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. തന്റെ രണ്ട് സിനിമകള്‍ക്ക് നഷ്ടം വന്നിട്ടുണ്ടെന്ന് താന്‍ പറഞ്ഞത്, സിനിമ നിര്‍മ്മാണം എന്ന ബിസിനസ്സ് എത്രത്തോളം അപകടകരമാണെന്ന് പുതിയ നിര്‍മ്മാതാക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയായിരുന്നു. താന്‍ അനുഭവിച്ച അതേ വിഷമങ്ങള്‍ മറ്റു നിര്‍മ്മാതാക്കള്‍ക്കും ഉണ്ടാകാതിരിക്കാനാണ് താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയത്.
തന്റെ ഒരു സിനിമ ഇപ്പോള്‍ മൂന്നാം വാരം തിയറ്ററിലുണ്ട്. പക്ഷേ, അത് അന്‍പത് തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. അതിന് നഷ്ടം തിരിച്ചുപിടിക്കണമെങ്കില്‍ ‘സൂപ്പര്‍ ഹിറ്റായി ഭയങ്കരമായി ഓടണം, 100 കോടി ക്ലബില്‍ ഒക്കെ കയറണം’, അല്ലാതെ നഷ്ടം തിരിച്ചുപിടിക്കാന്‍ സാധിക്കില്ല. സിനിമയെ ഒരു ബിസിനസ്സായി കണ്ടില്ലെങ്കില്‍ സാമ്പത്തികമായി വലിയ നഷ്ടങ്ങളുണ്ടാകും.
സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ സിനിമയില്‍ വന്നതിന് ശേഷം താന്‍ അഹങ്കാരിയായി മാറിയെന്നും, സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരുപാട് അറിവുകള്‍ തനിക്ക് ലഭിച്ചു. സിനിമയിലെ നഷ്ടം ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമാണ്. താന്‍ അനുഭവിക്കുന്നത് പോലെ പുതിയ നിര്‍മ്മാതാക്കള്‍ക്കും അത്തരം വേദനകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്’.
















