മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രം സുമതി വളവ് തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അർജുൻ അശോകൻ നായകനായി എത്തിയ ചിത്രത്തിന് ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിയുടെ വൻ വിജയത്തിന് പിന്നാലെ സുമതി വളവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവ് 2ന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. കൃഷ്‍ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ.
അതേസമയം മാളികപ്പുറം, സുമതി വളവ് എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം വിഷ്‍ണു ശശി ശങ്കർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് സുമതി വളവ് 2. മാളികപ്പുറം, സുമതി വളവ്, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെ രചന നിർവ്വഹിക്കുന്നത്.
മാളികപ്പുറം, സുമതി വളവ് ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് ആണ് സുമതി വളവിന്റെ രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കും സുമതി വളവ് 2.
















