തീയറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രമാണ് സുമതി വളവ്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടി ‘അഭിനയിച്ചത്’ ‘ഭ്രമയുഗ’ത്തിലാണെന്ന് കരുതിയിരുന്ന സമയത്താണ് ‘സുമതി വളവി’ല്‍ അഭിനയിച്ചതെന്നും നടന്‍ വ്യക്തമാക്കി. ഇത് തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെന്നും തന്റെ ഏറ്റവും പുതിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.
അര്‍ജുന്‍ അശോകന്റെ വാക്കുകള്‍…..
‘സിനിമയുടെ ഇന്റര്‍വലിനോട് അടുത്ത ഒരു 14 മിനിറ്റോളം വരുന്ന ‘സീക്വന്‍സില്‍’ ഒരു നടനെന്ന നിലയില്‍ എക്‌സ്ട്രീം പേടിയിലേക്ക് അഭിനയിച്ചു ഫലിപ്പിക്കേണ്ടതുണ്ടായിരുന്നെന്നും, എന്നാല്‍ അത് ‘ഭ്രമയുഗം’ പോലെ ആവാതെ വ്യത്യസ്തമായ രീതിയില്‍ ചെയ്യേണ്ടിയിരുന്നത് തനിക്ക് വെല്ലുവിളിയായിരുന്നു’.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















