നടി ശ്വേതാമേനോന് പിന്തുണയുമായി നടൻ റഹ്മാൻ രംഗത്ത്. സാമൂഹികമാധ്യമങ്ങളിൽ എഴുതിയ കുറുപ്പിലൂടെയാണ് താരം പ്രതികരിച്ചത്. ആരോപണങ്ങൾ എഎംഎംഎയുടെ തലപ്പത്തേക്ക് വരുന്നതിൽ നിന്ന് തടയാനാണെന്നും ഇത്തരം വൃത്തികെട്ട കളികൾ സിനിമാ മേഖലയിൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകളിങ്ങനെ….
ശ്വേതക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നും ഈ അനീതി കേട്ടപ്പോൾ ദേഷ്യമാണ് ഉണ്ടായത്. ഒരു സിനിമയിൽ മാത്രമേ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളുവെങ്കിലും ഒരുമിച്ച് ചെലവഴിച്ച സമയം മതി ശ്വേതയുടെ സ്വഭാവം മനസിലാക്കാനും സൗഹൃദത്തെ വിലമതിക്കാനും. ശ്വേതക്കെതിരെ ഉയർന്ന ആരോപണം പ്രതീക്ഷിച്ചിരുന്നതല്ല. സിനിമാരംഗത്ത് ഇതുപോലുള്ള വൃത്തികെട്ട കളികൾ പ്രതീക്ഷിച്ചിരുന്നില്ല.
content highlight: Swetha Menon
















