ഏവർക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശില്‍പ്പ ഷെട്ടിയും നടിയും ഇന്റീരിയര്‍ ഡിസൈനറുമായ സഹോദരി ഷമിത ഷെട്ടിയും. ബിഗ് ബോസ് സെറ്റില്‍ വെച്ചാണ് ഷമിത രാകേഷ് ബാപതുമായി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. എന്നാൽ കുറച്ചുകാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴിതാ സഹോദരിക്ക് വരനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ശില്‍പ്പ ഷെട്ടി. ഷമിത വിവാഹിതയായി കാണുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് പറയുകയാണ് താരം.
ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ്‍ 3-ലാണ് ശില്‍പ്പാ ഷെട്ടി ഷമിതയുമായി ചേർന്ന് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്റെ സഹോദരിക്കായി താന്‍ അവിവാഹിതരായ അടിപൊളി ചെക്കന്മാരെ തിരയാറുണ്ട്. ഡേറ്റിങ് ആപ്പില്‍ കാണുന്ന ചെക്കന്മാരോട് വിവാഹിതരാണോ എന്ന് ചോദിക്കും. ഷമിതയ്ക്ക് ഏറ്റവും അനുയോജ്യനായ ആളെ തന്നെ വേണമെന്നതിനാലാണ് ഇത് ചോദിക്കുന്നത്. യോഗ്യനായ വരനെ കണ്ടെത്താനായി ഡേറ്റിങ് ആപ്പില്‍ അംഗമാകാനായി സഹോദരിയെ ഉപദേശിക്കാറുണ്ടെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു.
എന്നാൽ ഇന്നത്തെ കാലത്ത് യഥാര്‍ഥ സ്‌നേഹം കണ്ടെത്തുക പ്രയാസമാണെന്നും. സിംഗിളായിരിക്കുകയാണ് മികച്ച തീരുമാനം എന്നും ഷമിത പറഞ്ഞു.
STORY HIGHLIGHT: shilpa shetty told sister shamitha to use dating app
















