മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കരിയറിലെ വളര്‍ച്ചയ്ക്കനുസരിച്ച് അദ്ദേഹത്തിന്റെ പ്രതിഫലത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഫഹദ് കരിയറിന്റെ ആദ്യ കാലത്ത് വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍……..
‘ചാപ്പാ കുരിശില്‍ അഭിനയിച്ചതിനു ശേഷം ഫഹദുമായി സിനിമ ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ ഇപ്പോഴും ഓര്‍ക്കുകയാണ്, 2011 ല്‍ ഞാന്‍ ചാപ്പ കുരിശ് ചെയ്യുമ്പോള്‍ ശമ്പളം അപ്പോള്‍ കൊടുത്തില്ല. എല്ലാം കഴിഞ്ഞിട്ടാണ് കൊടുത്തത്. പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫഹദ് എന്നോട് പറഞ്ഞു ലിസ്റ്റിന്‍ എന്താണെന്നുവെച്ചാല്‍ തന്നാല്‍മതി എന്ന്. എത്രയാണെന്ന് വച്ചാല്‍ പറയാമോ, അപ്പോള്‍ എളുപ്പമാണെന്ന് ഞാന്‍ പറഞ്ഞു.
ഫഹദ് എന്നോട് പറഞ്ഞു താന്‍ ടൂര്‍ണമെന്റ് എന്ന സിനിമയില്‍ അഭിനയിച്ചത് 65,000 രൂപയ്ക്കാണ് എന്ന്. ചാപ്പാ കുരിശില്‍ ഫുള്‍ എനര്‍ജിയില്‍ ഉടനീളം ഫഹദ് ഉണ്ടായിരുന്നു. അന്ന് ഫഹദ് ഫാസിലിന് ശമ്പളമായി ഞാന്‍ കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തിനില്‍ക്കുന്നു. ഇന്ന് ഫഹദിന് 5 കോടിയോ 10 കോടിയോ കൊടുത്താലും കിട്ടില്ല. അതാണ് സിനിമ എന്ന് പറയുന്ന ഒരു മാജിക്. കഴിഞ്ഞ ഒരു ഇന്റര്‍വ്യൂവില്‍ തന്റെ ഏറ്റവും മികച്ച സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴും ചാപ്പാ കുരിശ് എന്ന് ഫഹദ് പറഞ്ഞിട്ടുണ്ട്. ഇന്ന് പാന്‍ ഇന്ത്യ ലെവലില്‍ എല്ലാ ഭാഷയിലും വേണ്ട ഒരു ആര്‍ട്ടിസ്റ്റ് ആയാണ് ഫഹദ് ഇന്ന് നില്‍ക്കുന്നത്’.
















