ഇന്ത്യയിലുടനീളമുള്ള ഓവര്‍സീസ് ബാങ്കിന്റെ 750 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.in വഴി 2025 ഓഗസ്റ്റ് 10 മുതല്‍ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥി ഇന്ത്യന്‍ പൗരനായിരിക്കണം കൂടാതെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.
ഓണ്‍ലൈന്‍ ഒബ്ജക്റ്റീവ് പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. ജനറല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS) എന്നിവയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വയസ്സും പരമാവധി 28 വയസ്സുമാണ് പ്രായപരിധി.
STORY HIGHLIGHT: iob apprentice recruitment
















