അനുപമ പരമേശ്വരൻ നായികയാകുന്ന ‘പര്‍ദ്ദ’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ പ്രധാനവേഷങ്ങളിൽ എത്തുന്നു. ചിത്രത്തിലെ പുറത്തിറങ്ങിയ ഗ്ലിംസും ഗാനങ്ങളും ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. തെലുങ്കിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 22-ന് തിയറ്ററുകളിലെത്തും.
സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായെത്തുന്ന ചിത്രമാണ് ‘പര്‍ദ്ദ’. പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘പര്‍ദ്ദ’. സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതുമെല്ലാം ചര്‍ച്ചചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനോടൊപ്പം ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്നു. രാഗ് മയൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘സിനിമാ ബണ്ടി’, ‘ശുഭം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുലയാണ് ‘പര്‍ദ്ദ’ സംവിധാനം ചെയ്യുന്നത്. മുഖം ‘പര്‍ദ്ദ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരനാണ് സുബ്ബുവായി എത്തുന്നത്. ദര്‍ശനാ രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍ സുബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടല്‍ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നതുമെല്ലാം ചിത്രത്തിന്റെ ട്രെയിലറില്‍ കാണാം.
തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിര്‍ണയിച്ചുവരുന്ന ആഴത്തില്‍ വേരൂന്നിയ യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ ചിത്രം വിമര്‍ശിക്കുന്നു. അതോടൊപ്പം, ഇത് പ്രതിരോധത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ച് മാറ്റങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനുള്ള ധൈര്യത്തിന്റെയും ആഘോഷം കൂടിയാകുന്നു.ആനന്ദ മീഡിയയുടെ ബാനറില്‍ വിജയ് ഡോണ്‍കട, ശ്രീനിവാസലു പി.വി., ശ്രീധര്‍ മക്കുവ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മാര്‍ക്കറ്റിങും പി.ആറും വംശി ശേഖറും, മലയാളത്തിലെ മാര്‍ക്കറ്റിങും കമ്യൂണിക്കേഷനും ഡോ. സംഗീത ജനചന്ദ്രനും കൈകാര്യം ചെയ്യുന്നു.
















