ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘വാർ 2’. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നായികയായി കിയാര അദ്വാനി ആണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കിയാര അദ്വാനിയുടെ ബിക്കിനി രംഗത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചു.
സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് അണിയറപ്രവര്‍ത്തകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) ആവശ്യപ്പെട്ടത്. കിയാര അദ്വാനിയുടെ ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ബിക്കിനി രംഗമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിയതെന്ന്, ചിത്രവുമായി അടുത്ത ബന്ധമുള്ള കേന്ദ്രത്തെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ആവാ ജാവാ’ എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വാര് 2-ലെ കിയാരയുടെ ബിക്കിനി രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. മനോഹരമായി ചിത്രീകരിച്ച ബിക്കിനി രംഗം ഗാനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ഇതാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. ബിക്കിനി രംഗം എന്ന് സിബിഎഫ്സി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഈ രംഗം നീക്കം ചെയ്യാന്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിബിഎഫ്സിയുടെ എക്സാമിനിങ് കമ്മിറ്റി (ഇസി) അല്ല, മറിച്ച് റിവൈസിങ് കമ്മിറ്റി (ആര്‍സി) ആണ് വാര് 2-ന് ക്ലിയറന്‍സ് നല്‍കിയത് എന്നാണ് വിവരം. പത്മശ്രീ രമേശ് പതംഗെ ആയിരുന്നു ആര്‍സിയുടെ പ്രിസൈഡിങ് ഓഫീസര്‍. ഇസി തടസം പറയുന്ന ചിത്രങ്ങള്‍ക്ക് പൊതുവേ അംഗീകാരം നല്‍കുന്നയാളാണ് രമേശ് പതംഗെ എന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.2019-ല്‍ പുറത്തിറങ്ങിയ വാര് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് വാര് 2. ഹൃത്വിക് റോഷനൊപ്പം തെലുങ്ക് താരം ജൂനിയര്‍ എന്‍.ടി.ആറും ചിത്രത്തില്‍ എത്തുന്നുണ്ട്. പക്കാ ആക്ഷന്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലര്‍ നല്‍കുന്നത്.
















