നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് 2025-26 വർഷത്തെ ശൈത്യകാല സെഷനിലെ ഒക്ടോബർ 2025 മുതൽ ജനുവരി 2026 വരെ സ്റ്റൈപ്പെന്‍ഡ് അധിഷ്ഠിത ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുരന്തനിവാരണമേഖലയിൽ പരിശീലനം, ഗവേഷണം, ഡോക്യുമെന്റേഷൻ, ബോധവത്‌കരണ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻഐഡിഎം.
ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഭാവിപൗരരെ പങ്കാളികളാക്കി, അതിനെക്കുറിച്ച് ബോധവത്‌കരിക്കുകയും ദുരന്തനിവാരണ സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതും. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പുതിയ ആശയങ്ങൾ നൽകാനും സാങ്കേതികവിദ്യ നവീകരിക്കാനുള്ള ശ്രമങ്ങളിലേക്കുമാണ് ഇന്റേൺമാരെ പ്രവേശിപ്പിക്കുന്നതും ഈ ഇന്റേൺഷിപ് മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യവും ഇതാണ്.
അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പ്രവേശനം. ഇന്റേൺഷിപ്പിന്റെ കാലാവധി കുറഞ്ഞത് എട്ടാഴ്ചയും പരമാവധി 16 ആഴ്ചയും ആയിരിക്കും. ഡിസാസ്റ്റർ മാനേജ്മെന്റിൽ അണ്ടർ ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാമിൽ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അല്ലെങ്കിൽ അടുത്തിടെ ബിരുദം നേടിയവർ എന്നിവരെ ബിരുദ വിഭാഗത്തിൽ പരിഗണിക്കും. വിജ്ഞാപനം nidm.gov.inൽ ലഭ്യമാണ്. അപേക്ഷ/സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.
story highlight: internship opportunities with the national institute of disaster management
















