ബീഗ്ബോസ് പുതിയ സീസൺ ആരംഭിച്ചത് മുതൽ രേണു സുധിയായിരുന്നു വാർത്തകളിൽ നിറയെ… കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിൽ മാത്രമല്ല സോഷ്യൽമീഡിയയിലൂടെയും രേണു സുപരിചിതയാണ്. എന്നാൽ ബിഗ്ബോസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ രേണുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ മിഡ് വീക്ക് എവിക്ഷൻ എത്തിയിരിക്കുകയാണ്. ഇതിൽ 6 മത്സരാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ രേണു സുധി ഷോ വിട്ടേക്കുമോ? എന്ന തരത്തിലുള്ള സംശയങ്ങൾ വരുന്നുണ്ട്. മിഡ് വീക്ക് എവിക്ഷനിൽ 6 പേരിൽ രണ്ടുപേർ വ്യാഴാഴ്ചയ്ക്കുള്ളിൽ പുറത്താകും എന്നാണ് റിപ്പോർട്ട്. ലിസ്റ്റിലുള്ളത് രേണു സുധി, ഒനീൽ സാബു, റെന ഫാത്തിമ, അനീഷ്, കലാഭവൻ സരിഗ, ശാരിക കെ ബി എന്നിവരാണ്. ഇവരുടെ എവിക്ഷൻ നടക്കുന്നത് ഷോയിലെ ഇവരുടെ പെർഫോമൻസ് അനുസരിച്ചിരിക്കും എന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ രേണു സുധി ഷോയിൽ തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളാണ് ഇതിന് കാരണമായി രേണു പറയുന്നത് എന്നാണ് റിപ്പോർട്ട്. പക്ഷെ തുടക്കം മുതലേ ബിഗ് ബോസ് ഷോയിൽ രേണു വലിയ താല്പര്യം കാണിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. പല ടാസ്കുകളിലും രേണുവിനെ നമുക്ക് വലിയ ആക്റ്റീവ് ആയിട്ട് കാണാൻ സാധിക്കുന്നില്ല.
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന സമയത്താണ് രേണു ബിഗ് ബോസിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയം. അതുതന്നെയാണ് രേണുവിനെ ബിഗ് ബോസിലേക്ക് കൊണ്ടുവരാനും കാരണം. കഴിഞ്ഞ ആഴ്ച ബിഗ് ബോസിലെ ചൂടേറിയ ചർച്ച രേണുവിനെ കുറിച്ച് തന്നെയായിരുന്നു. എന്നാൽ നിലവിൽ രേണുവിന്റെ സ്‌പേസ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നുവേണം പറയാൻ. മിനിറ്റുകൾക്കുള്ളിൽ പ്രശ്നങ്ങൾ ക്രിയേറ്റ് ചെയ്യുന്ന നിരവധിപേർ നിലവിൽ ഹൗസിനുള്ളിലുണ്ട്.
രേണു തന്റെ മരിച്ചുപോയ ഭർത്താവിന്റെ പേരിൽ സ്‌കോർ ചെയ്യാമെന്നും പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കാൻ എന്നൊക്കെ വിചാരിച്ചാണ് വന്നതെന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇതൊന്നും ഇവിടെ വിലപോകുന്നില്ല. ആഴ്ച രണ്ട് തികയുന്നതിന് മുൻപേ കട്ട കലിപ്പിലാണ് ബിഗ് ബോസ് മുന്നേറുന്നത് തന്നെ. അതിനിടയിൽ ഇമോഷണൽ ഗെയിമിന് സ്ഥാനമില്ല.ഏതായാലും രേണുവിന്റെ ബിഗ്ബോസ് വീട്ടിലെ ഭാവി കണ്ട് തന്നെ അറിയണം.
















