രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ് ബിഗ് ബോസ് സീസൺ 7. ആദ്യ ആഴ്ചയിൽ കോമണർ ആയ അനീഷ് ഒരു ഭാഗത്തും മറ്റ് മത്സരാർഥികളെല്ലാം അനീഷിന് എതിരെ എന്ന നിലയിലുമായിരുന്നു കാര്യങ്ങൾ. ഏതായാലും ദിവസങ്ങൾക്കുള്ളിൽ തന്നെ അനീഷിന് വീടിന്റെ ഭാഗഗമാകാൻ പറ്റി.ആദ്യ ആഴ്ചയ്ക്ക് ശേഷം ആ വീട്ടിൽ ആർക്കാണ് ഏറ്റവും അധികം ഫാൻസ് ഉള്ളതെന്ന് ചോദിച്ചാൽ അത് ചിലപ്പോൾ അനീഷ് എന്ന പേരായിരിക്കും പലരും പറയുക.വീടിനുള്ളിൽ ഉള്ള എല്ലാവരെയും അദ്ദേഹം വെറുപ്പിക്കുന്നുണ്ടെങ്കിലും പുറത്ത് പ്രേക്ഷകർക്കിടയിൽ അനീഷിന് ഫാൻബേസ് ഉണ്ടെന്ന് വേണം പറയാൻ.
ഒരു ഒറ്റപ്പെടൽ സ്ട്രാറ്റജിയുമായെത്തിയ അനീഷ് ഒരാഴ്ച കൊണ്ട് തന്നെ പ്രേക്ഷപ്രീതി നേടി. ആദ്യം ആദ്യം പ്രേക്ഷകരെയും വെറുപ്പിച്ചുവെങ്കിലും പതിയെ പതിയെ അയാളുടെ സ്ട്രാറ്റജിയാണ് അതെന്ന് പ്രേക്ഷകർ മനസിലാക്കുന്നു. വീട്ടിലുള്ള എല്ലാവരും അയാൾക്കെതിരായി നിൽക്കുമ്പോൾ ഒറ്റായാൾ പോരാട്ടമാണ് അനീഷ് നടത്തുന്നത്. ആരുടെ വാക്കുകളും അനീഷിനെ അൽപം പോലും പിന്നോട്ട് വലിക്കുന്നില്ല എന്നുള്ളത് ഷോ കാണുന്ന പ്രേക്ഷകർക്കറിയാം.അതേസമയം അനീഷ് പഴയ സീസണുകളിലെ അതേ കാർഡുകൾ തന്നെയാണ് ഇറക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റ് ആണ് ചർച്ചയാവുന്നത്. ഇത്തരം കാർഡുകളും സ്ട്രാറ്റജികളും എല്ലാം ഈ സീസണിൽ പൊളിച്ചടക്കും എന്ന പ്രമോയുമായി വന്നിട്ട് എന്തായി എന്നാണ് അനീഷ് ഇറക്കിയ കാർഡുകൾ ചൂണ്ടി വിപിൻ ദാസ് എന്നയാൾ ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. ടോക്സിക് കണ്ടന്റ് ആണ് ഈ സീസൺ നൽകുന്നത് എന്ന് പറയുന്ന ഈ കുറിപ്പ് ചർച്ചയാവുകയും ചെയ്യുന്നു.
“ബിഗ് ബോസ്സ് വീട്ടിൽ ഇറക്കുന്ന കാർഡുകളും സ്ട്രാറ്റെജികളും പൊളിച്ചെഴുതപെടും എന്നാണ് സീസൺ തുടങ്ങുന്നതിന് മുൻപുള്ള പ്രൊമോയിൽ കാണിച്ചത്. എന്നാൽ ആദ്യ ആഴ്ച കഴിയുമ്പോൾ ഞാൻ തീർത്തും നിരാശനാണ്. ആ പഴയ പഴകിയ ഒറ്റപ്പെടൽ സ്ട്രാറ്റജിയും നിലപാടില്ലായ്മയും സീരിയൽ അമ്മായിമാരുടെ സപ്പോർട്ട് കിട്ടാനുള്ള നന്മ മരം ഉപദേശവും സ്ത്രീ വിരുദ്ധതയും പുരുഷ മേധാവിത്വവും എല്ലാമാണ് ഈ സീസണിലും ഉള്ളത്…”
സാബു മോൻ, രജിത് കുമാർ, അഖിൽ മാരാർ എന്നിവർ ശരിക്കും പ്രേക്ഷകരെ ആകർഷിച്ചവർ ആയിരുന്നു. എന്നാൽ അനീഷിന് ഹ്യൂമർ സെൻസില്ലാത്തതു കൊണ്ടും സീസൺ കണ്ടു പഠിച്ചു വന്നത് കൊണ്ടും അരോചകമായ ടോക്സിക് കണ്ടന്റ് ആണ് നൽകുന്നത്. മൊത്തത്തിൽ ബാക്കി ഉള്ളവർ അനീഷിന്റെ ഫോക്കസിൽ ആയി പോകുന്നു. ഇത് 7 സീസൺ പ്രേക്ഷകർ മനസ്സിലാക്കി വിലയിരുത്തുക തന്നെ ചെയ്യും.” എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
ബിഗ് ബോസ് എന്ന സ്വപ്നത്തിനായി സർക്കാർ ജോലിയിൽ നിന്ന് നീണ്ട അവധിയെടുത്ത് വന്ന ആളാണ് അനീഷ്. അതേസമയം മിഡ് വീക്ക് എവിക്ഷന്റെ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ അനീഷിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ടാസ്കുകളിലെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും എവിക്ഷൻ. എന്നാൽ ഷോയിൽ നിന്നും അനീഷ് ഔട്ടായാൽ പിന്നെയിത് വെറും സീരിയൽ ആയി പോകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വീട്ടിലുള്ള എല്ലാവർക്കും അനീഷ് ഒരേ പോലെ എതിരാളിയാണ്. ഈ സീസണിലെ ഏറ്റവും ജനുവിനായ വ്യക്തിയാണ് അനീഷെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
















