സെൽഫി എടുക്കാൻ വരുന്ന ആളുകളെ തള്ളിമാറ്റുന്ന പ്രവണത താരങ്ങളിൽ വർധിച്ചു വരികയാണ്. മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഇത്തരത്തിൽ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജയാ ബച്ചന്റെ പ്രവർത്തി വിവാദമായിരിക്കുകയാണ്. അടുത്തേക്ക് വന്നയാളെ തള്ളിമാറ്റിയ താരം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.
ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വച്ചാണ് സംഭവം. തന്നോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ തള്ളിമാറ്റിയ ജയാ ബച്ചൻ പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തോട് ദേഷ്യപ്പെടുകയായിരുന്നു. ക്യാ കർ രഹേ ഹേ ആപ് (നീ എന്താണ് ചെയ്യുന്നത്?) എന്ന് ചോദിച്ചാണ് ജയാ ബച്ചൻ അദ്ദേഹത്തോട് രോക്ഷാകുലയായി പെരുമാറുന്നത്. ബച്ചന്റെ സഹ പാർലമെന്റ് അംഗവും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദിയും ജയാ ബച്ചനൊപ്പമുണ്ടായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ജയാ ബച്ചനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ‘ഏറ്റവും അധികാരമുള്ളതും എന്നാൽ മോശം സ്വഭാവവുമുള്ള സ്ത്രീ’ എന്നാണ് നടി കങ്കണ റണാവത്ത് ജയാ ബച്ചനെ വിശേഷിപ്പിച്ചത്. ഒപ്പം വൈറലാകുന്ന വിഡിയോയും കങ്കണ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
content highlight: Jaya Bachan
















