നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പു വിവാദങ്ങളിൽ ആദ്യം മേജർ രവി സാന്ദ്ര തോമസിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ കൃത്യം ഒരാഴ്ച്ചയ്ക്ക് ശേഷം ഇപ്പോഴിതാ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് താരം.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വിവാദങ്ങളിലേക്ക് മമ്മൂട്ടിയെ വലിച്ചിഴച്ചത് ശരിയായില്ലെന്നും വളരെ മോശമായ പരിപാടിയായി പോയി അത് അവരുടെ പക്വത ഇല്ലായ്മയാണ് അവിടെ കാണുന്നതെന്നും മേജർ രവി കൂട്ടിചേർത്തു.
മേജർ രവി പറയുന്നതിങ്ങനെ….
എനിക്ക് വളരെയധികം വിഷമം തോന്നിയത് നടൻ മമ്മൂക്കയെ കുറിച്ച് ഇവർ പറഞ്ഞ ചില പരാമർശങ്ങളാണ്. ഇവർ ഈ സമയത്ത് മമ്മൂക്കയെ ഈ കാര്യത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല. ഒരു വ്യക്തിത്വമുള്ള മനുഷ്യനാണ് മമ്മൂക്ക. അവരുടെ പടത്തിന് ഡേറ്റ് കൊടുത്തിട്ട് മാറി എന്നൊക്കെ പറയുന്നതിൽ കഴമ്പില്ല.
കാരണം ഒരു സിനിമയ്ക്ക് വേണ്ടി ആദ്യം തീരുമാനിക്കുന്ന നടിനടന്മാർ ആയിരിക്കില്ല പിന്നീട് ചിലപ്പോൾ അഭിനയിക്കുന്നത്. ഞാൻ തന്നെ നിശ്ചയിച്ച എത്രയോ അഭിനേതാക്കളെ പിന്നീട് ഷൂട്ടിങ് സമയത്തൊക്കെ മാറ്റിയിട്ടുണ്ട്. പല കാരണങ്ങളാൽ അഭിനേതാക്കൾ ചിലപ്പോൾ മാറും ചിലപ്പോൾ പുതിയ വരെ കൊണ്ടുവരും അതിന് ഇവർ പറയുന്നു മമ്മൂക്ക മാറിയത് ഈ കാരണം കൊണ്ടാണെന്ന്. മമ്മൂക്കയെ പോലെ ഒരാളെ ഇങ്ങനെ ഒരു അവസ്ഥയിൽ പബ്ലിക്കിന് മുന്നിൽ കൊണ്ടുവന്ന് ചെളി വാരിയെറിഞ്ഞത് ഒട്ടും ശരിയായ കാര്യമായി തോന്നുന്നില്ല.
വളരെ മോശമായ പരിപാടിയായി പോയി അത് അവരുടെ പക്വത ഇല്ലായ്മയാണ് അവിടെ കാണുന്നത്. മമ്മൂക്കയെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിൽ ഈ കാര്യത്തിൽ ഞാൻ മമ്മൂക്കയോടൊപ്പം ആണ്.
content highlight: Major Ravi
















