ബിഗ് ബോസ് മലയാളം സീസൺ രണ്ടാം വാരം ഗംഭീരമായി മുന്നേറുകയാണ്. ഈ രണ്ടാം വാരത്തിലെ പ്രധാന ചർച്ച മിഡ് വീക്ക് എവിക്ഷൻ തന്നെയാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം രണ്ടു ദിവസം മുൻപാണ് ബിഗ് ബിസ് നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ രേണു സുധിയും അഭിലാഷും ഉൾപ്പെടെ 6 മത്സരാർത്ഥികളാണ് മിഡ് വീക്ക് എവിക്ഷനിൽ വന്നിരിക്കുന്നത്. ഇതിൽ രണ്ടുപേർ നാളത്തോടെ ബിഗ് ബോസ് വീടിന് വിട പറയും എന്നാണ് റിപ്പോർട്ട്. ഇപ്പോൾ ആ പ്രഖ്യാപനത്തിൽ വിശദീകരണവുമായി ബിഗ് ബോസ് എത്തിയിരുന്നു, മിഡ് വീക്ക് എവിക്ഷൻ എന്നത് ശരിക്കും ഒരു മിഡ് വീക്ക് സസ്പെൻസ് ആണെന്നാണ് ബിഗ് ബോസ് പറയുന്നത്.
അതായത് സാധാരണ പ്രേക്ഷകരുടെ വിധി അനുസരിച്ചാണ് ഓരോ മത്സരാർത്ഥികളും പുറത്താകുന്നത്. എന്നാൽ ഇതിൽ അങ്ങനെയല്ല എന്നാണ് ബിഗ് ബോസ് പറയുന്നത്. അതായത് ടാസ്ക്കുകളിലെ ഓരോരുത്തരുടെയും പെർഫോമൻസ് അനുസരിച്ചിരിക്കും പുറത്താവുന്ന ആളുകളെ തിരഞ്ഞെടുക്കുന്നത് എന്നാണ് ഇന്നലെ അറിയിച്ചത്. എന്നാൽ പുറത്താകുന്ന രണ്ടുപേരെ ഷോയിൽ നിന്നും പുറത്താക്കില്ല പകരം ഇവരെ ക്യാമറയും സൗണ്ടും ഒന്നുമില്ല ഒരു ഡെഡ് സോണിൽ പാർപ്പിക്കും.
മിഡ് വീക്ക് എവിക്ഷൻ ലിസ്റ്റ് തയ്യാറാക്കിയത് 18 മത്സരാർത്ഥികൾ തന്നെയാണ്. അവരാണ് ഈ 6 പേരെ തിരഞ്ഞെടുത്തത്. എന്തായാലും വ്യാഴാഴ്ചക്കുള്ളിൽ ആരാകും ബിഗ് ബോസ് ഹൗസിന് പുറത്ത് എന്നതിൽ തീരുമാനമാകും.
















