വമ്പൻ താരനിര അണിരക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി. രജനീകാന്ത് നായകനായ ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ കൂലിയിലെ വേഷത്തിന് ആമിർ ഖാൻ വാങ്ങിയ പ്രതിഫലം എത്രയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ദഹ എന്നാണ് ആമിറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പരുക്കൻ വസ്ത്രവും സ്വർണ നിറത്തിലുള്ള റിസ്റ്റ് വാച്ചും സ്റ്റൈലിഷ് സൺഗ്ലാസും ചുണ്ടിൽ പൈപ്പുമായി വിന്റേജ് ലുക്കിലുള്ള ആമിറിന്‍റെ കഥാപാത്രത്തെ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആമിറിന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വരികയാണ്.
ചിത്രത്തിലെ ചെറിയ വേഷത്തിനായി നടൻ 20 കോടി വാങ്ങിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്ത. എന്നാൽ ഇപ്പോൾ താരവുമായി അടുപ്പമുള്ളവർ വാദം തള്ളിക്കളയുന്നു. ചിത്രത്തിനായി അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് രജനീകാന്താണ്. 200 കോടിയാണ് രജനീകാന്തിന്‍റെ പ്രതിഫലം. ലോകേഷിന് 50 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ട്.രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് ‘കൂലി’ ഒരുങ്ങുന്നത്.
















