ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ഇപ്പോഴിതാ രജനികാന്തിനെക്കുറിച്ച് സൗബിന്‍ ഷാഹിര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സൗബിന്റെ വാക്കുകള്‍…….
‘രജനികാന്തിനെ പോലെ ഒരു സൂപ്പര്‍ സ്റ്റാറിനെ ഈ ലോകത്ത് ഞാന്‍ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ എടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഏത് കോളേജിലും സ്‌കൂളിലും പോയാലും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ലഭിച്ച പോലുള്ള പാഠങ്ങള്‍ കിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത് കുറച്ച് നേരം നിന്നാല്‍ മാത്രം മതി. സ്വപ്നം പോലും കണ്ടിട്ടില്ല, രജനി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. ഇത് സ്വപ്നത്തിലും മേലെ ആണ്’.
ചിത്രത്തില്‍ ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോണിക്ക എന്ന ഗാനത്തിലെ സൗബിന്റെ ഡാന്‍സ് നേരത്തെ വൈറലായിരുന്നു. നാളെയാണ് സിനിമ തിയേറ്ററിലെത്തുന്നത്. കൂലിയുടെ ആദ്യ പ്രദര്‍ശനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.01 ന് ആരംഭിക്കും. കേരളത്തില്‍ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്‌സ് ആണ് സിനിമ കേരളത്തില്‍ എത്തിക്കുന്നത്.
















