ആയുർവേദ പ്രകാരം ജീരകത്തിൻ്റെ സുഗന്ധം മാത്രമല്ല പോഷക ഗുണങ്ങളും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും അത് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം. സെൻസിറ്റീവ്, ചർമ്മമുള്ളവർക്ക് ജീരകം ചർമ്മത്തിന് ഫലപ്രദമാണ്. അതിനായി ജീരകം എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം.
ജീരകം ടോണർ
വെള്ളത്തിലേയ്ക്ക് ഒരു ടീസ്പൂൺ ജീരകം ചേർത്ത് 10 മുതൽ 15 മിനിറ്റ് വരെ കുതിർക്കാൻ മാറ്റി വയ്ക്കാം. ശേഷം ഇത് അരിച്ചെടുക്ക് ഒരു കുപ്പിയിലാക്കാം. ദിവസവും ഇത് ഒരു ടോണറായി ഉപയോഗിച്ചു നോക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം.
തിളക്കമുള്ള ചർമ്മത്തിന്
ജീരകം ഉണക്കിപൊടിച്ചത് ഒരു ടീസ്പൂൺ എടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുഖക്കുരു അകറ്റാൻ
ഒരു ടീസ്പൂൺ ജീരകപ്പൊടിയിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
പാടുകളും ചുളിവുകളും അകറ്റാൻ
ഒരു ടീസ്പൂൺ ജീരകപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ ഒലിവ് എണ്ണയും ഒരു ട്സീപൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഒരു ടീസ്പൂൺ ജീരകപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ ഒലിവ് എണ്ണയും ഒരു ട്സീപൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
















