അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസിന് കീഴില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വാര്‍ 2. ഏറെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇന്ന് തീയറ്ററില്‍ എത്തിയിരിക്കുകയാണ്. ഹൃത്വിക് റോഷനൊപ്പം പ്രധാന കഥാപാത്രമായി ജൂനിയര്‍ എന്‍ടിആറും എത്തിയിരിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രീ റിലീസ് ഹൈപ്പ് കൂട്ടിയിരുന്നു. ഇപ്പോഴിതാ ആദ്യ ഷോകള്‍ക്ക് ഇപ്പുറമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
വന്‍ ഹൈപ്പോടെ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തില്‍ ലഭിക്കുന്നത്. നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഒരു തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ നിമിഷം ആയിരിക്കും ഇതെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ കുറിച്ചിരിക്കുന്നത്.
#WAR2 – A very mid film that neither disappoints you nor excites you. It just does what it intends to do, establish a new character in its spy universe.
But when two of the biggest stars from the North and South come together, a much better product is expected.
After a flat…
— Gulte (@GulteOfficial) August 14, 2025
നിരാശപ്പെടുത്താത്തതും എന്നാല്‍ ആവേശം പകരാത്തതുമായ ചിത്രമാണ് ഇതെന്നാണ് ഗള്‍ട്ടെ എന്ന ട്രാക്കര്‍മാര്‍ വാര്‍ 2 നെ വിലയിരുത്തുന്നത്. ശരാശരിയിലും താഴെ നിലവാരമുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ എന്നാണ് വെങ്കി റിവ്യൂസ് നല്‍കിയിരിക്കുന്ന പ്രതികരണം.
Climax still hunting in my mind 🥲😭
Lead actors champesaru acting 👌🏻👌🏻👌🏻
Ah finishing ithe rampage ra ayan ga 🔥👌🏻
Raise your collar tigers .#War2 #JrNTR pic.twitter.com/6UNRy5hE7p— AI Tolly (@TollywoodAI) August 14, 2025
അതേസമയം മികച്ച പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും സ്‌റ്റൈലിഷ് ചിത്രമെന്നാണ് റിവ്യൂവേഴ്‌സ് ആയ സിനിഹബ് വിലയിരുത്തിയിരിക്കുന്നത്. ചിത്രം ത്രില്ലിംഗ് ആണെന്ന് നിഷിത് ഷാ എന്ന ട്രാക്കര്‍ പറഞ്ഞിരിക്കുന്നു. അഡ്വാന്‍സ് ബുക്കിംഗില്‍ ഭേദപ്പെട്ട പ്രതികരണം ലഭിച്ചിരുന്നു ചിത്രത്തിന്. ബോക്‌സ് ഓഫീസില്‍ നിര്‍മ്മാതാക്കള്‍ക്ക് ചിത്രം ഗുണമാവുമോ എന്നറിയാന്‍ ഏതാനും ദിനങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.
















