മലയാളത്തിലും തെലുങ്കിലുമായി ഏറെ ആരാധകരുള്ള താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരത്തെ ഒരു സൂപ്പർ സ്റ്റാർ ആക്കിയത് തെലുങ്ക് ഇൻഡസ്ട്രി ആണ്.
ഇപ്പോഴിതാ തില്ലു സ്ക്വയർ എന്ന ചിത്രത്തിലെ വേഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ആ സിനിമയിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഒരുപാട് നേരിട്ടുവെന്നും സിനിമയിൽ ധരിച്ച അത്തരം വസ്ത്രങ്ങൾ ഞാൻ റിയൽ ലൈഫിൽ ധരിക്കാറില്ലെന്നും താരം വ്യക്തമാക്കി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അനുപമ പറയുന്നതിങ്ങനെ…
തില്ലു സ്ക്വയർ എന്ന സിനിമയ്ക്ക് യെസ് പറയാൻ താൻ ഒരുപാട് സമയമെടുത്തു. എനിക്ക് രണ്ട് മനസ്സായിരുന്നു. തീരുമാനമെടുക്കാൻ വളരെ പ്രയാസം തോന്നിയ ഒരു സിനിമയാണത്. എന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആ റോൾ.
സിനിമയിൽ ധരിച്ച അത്തരം വസ്ത്രങ്ങൾ ഞാൻ റിയൽ ലൈഫിൽ ധരിക്കാറില്ല. ആ വേഷം എനിക്ക് അൺകംഫർട്ടബിൾ ആയിരുന്നു. ആ സിനിമയിൽ അഭിനയിച്ചതിൽ ഒരുപാട് ആരാധകർ വിമർശനം അറിയിച്ചിട്ടുണ്ട്. അവർക്ക് ഇഷ്ടമായില്ലെന്നു പറഞ്ഞു.
അങ്ങനെ ഒരു റോൾ ചെയ്താൽ ജനം എങ്ങനെ അത് സ്വീകരിക്കും എന്ന കാര്യത്തിലും എനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. വിമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും ആളുകളിൽ ചിലർ ആവേശം സ്വീകരിച്ചു. നായകനെക്കാൾ ശക്തമായ വേഷമായിരുന്നു അത്.
content highlight: Anupama Parameswaran
















