വിജയ് ബാബുവിനെതിരെ വീണ്ടും വിമർശനവുമായി സാന്ദ്രാ തോമസ്. വിജയ് മാനസികരോഗിയാണെന്നും മറുപടി അർഹിക്കുന്നില്ലെന്നും സാന്ദ്രാ കൂട്ടിചേർത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
സാന്ദ്രയുടെ വാക്കുകളിങ്ങനെ….
വിജയ് ബാബു മറുപടി അർഹിക്കുന്നില്ല. വിജയ് ബാബു അവസരം മുതലാക്കിയതാണ്. ഒരു അസുഖമുള്ളയാളുടെ പ്രശ്നമായി മാത്രം അതിനെ കണ്ട് തള്ളിക്കളയുകയാണ് നല്ലതെന്ന് തോന്നുന്നു. വിജയ് ബാബുവിനുള്ള മറുപടി ഫെയ്സ്ബുക്കിലൂടെതന്നെ കൊടുത്തതാണ്.
തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ട്. പത്തിരുപത്തഞ്ച് വർഷമായി ഭരിക്കുന്ന പാനലാണ്. ആ പാനൽ തകരുന്ന കാഴ്ച വ്യാഴാഴ്ച എല്ലാവരും കാണുമെന്നും സാന്ദ്ര പറഞ്ഞു.
content highlight: Sandra Thomas
















