മലയാളികളുടെ പ്രീയതാരമാണ് നടി അനുപമ. ഇപ്പോഴിതാ താരം പൊതുവേദിയിൽ പൊട്ടികരഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ പർദ്ദയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടയിലാണ് അനുപമ പൊട്ടികരഞ്ഞത്. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസിന് എത്തിക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞാണ് കരഞ്ഞത്.
താരം കരയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അനുപമയുടെ തൊട്ടടുത്തിരുന്ന സംവിധായകനും നിർമാതാവും അനുപമയെ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്. സിനിമയ്ക്കു വേണ്ടി അനുപമ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിർമാതാവ് വിജയ് ഡൊൺകൊണ്ട പറഞ്ഞു.
അനുപമ പറയുന്നത്……
ഇത് എന്റെ സിനിമ ആയതു കൊണ്ടല്ല നിങ്ങളോട് കാണാൻ ആവശ്യപ്പെടുന്നത്. എന്റെ പല സിനിമകളെയും ഞാൻ തന്നെ വിമർശിക്കാറുണ്ട്. പക്ഷേ ഈ സിനിമയിൽ എനിക്ക് വിമർശിക്കാൻ ഒന്നുമില്ല. സിനിമ തിയറ്ററിലെത്തിക്കാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
content highlight: Anupama Parameswaran
















