സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരത്തിനു പിന്നാലെ കൃഷിവകുപ്പിന്റെ കർഷകതിലകം പുരസ്കാരവും ഡാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വി. വാണി സ്വന്തമാക്കി. പ്രകൃതിക്കിണങ്ങുന്ന കൃഷിരീതി പിന്തുടരുന്നതിനുള്ള അംഗീകാരമാണിത്.
ശാസ്ത്രീയ കൃഷിക്കൊപ്പം നാടൻവിത്തുകൾ, നാട്ടുമരങ്ങൾ, വനവൃക്ഷങ്ങൾ, നാടൻ പശുക്കൾ, നാടൻ മത്സ്യയിനങ്ങൾ, നാടൻ കോഴി, താറാവ്, വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഫലവൃക്ഷങ്ങൾ, 12 ഇനം വാഴകൾ, ഔഷധച്ചെടികൾ എന്നിവയും വാണിയുടെ പരിപാലനത്തിൽ ഉൾപ്പെടുന്നു. കൂടാതെ വീട്ടിൽത്തന്നെ വിപണനകേന്ദ്രവും പരമ്പരാഗത നാടൻവിത്ത്, പച്ചക്കറിത്തൈ, ഫലവൃക്ഷത്തൈ തുടങ്ങിയവയ്ക്കായി നഴ്‌സറിയുമുണ്ട്. ഇവിടെ സ്ത്രീകളുൾപ്പെടെ 32 പേർക്കാണ് തൊഴിൽ നൽകുന്നത്.
STORY HIGHLIGHT: v vani wins karshaka tilakam award
















