Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

മാധവന്റെ സിനിമ പോലെ കൃഷിയും: മട്ടുപ്പാവില്‍ വിളവെുക്കുന്നു തക്കളിയും ബ്രോക്കോളിയും വെണ്ടയും; നടന്റെ കൃഷി വൈഭവം തരംഗമാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2026, 10:08 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാക്കാര്‍ താരപരിവേഷം അണിഞ്ഞാല്‍പ്പിന്നെ മണ്ണില്‍ തൊടില്ലെന്നൊരു കിംവതന്തിയുണ്ട് നാട്ടില്‍. അത് ഏറെക്കുറേ ശരിയാണെങ്കിലും ചിലര്‍മാത്രം ഇതിന് കടക വിരുദ്ധമായി സഞ്ചരിക്കുന്നുണ്ട്. അവര്‍ സമൂഹത്തിന് മാതൃക കൂടിയാകാന്‍ ശ്രമിക്കുന്നവരാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം നല്ലപോലെ തിരിച്ചറിയുന്നവരാണ് ഇത്തരം നടീനടന്‍മാര്‍. അതില്‍ ന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് തെന്നിന്ത്യന്‍ സ്റ്റാര്‍ ആര്‍. മാധവന്‍. തന്റെ സിനിമകളെപ്പോലെ പ്രണയവും ആത്മബന്ധവും ഇഴപിരിച്ചാണ് മാധവന്‍ കൃഷിയെയും പച്ചക്കറികളെയും നട്ടുനനച്ച് പരിപാലിച്ച് വിളവെടുക്കുന്നത്. ഏക്കറുകണക്കിന് പാടശേഖരത്തിലെ വ്യാവസായിക കൃഷിയല്ല കേട്ടോ. സ്വന്തം വീടിനു മുകളിലെ മട്ടുപ്പാവ് കൃഷിയാണിത്.

പക്ഷെ, തന്റെ വീട്ടില്‍ പാചകം ചെയ്യാന്‍ പോന്ന പച്ചക്കറികള്‍ ഈ ടെറസ്സില്‍ കിട്ടുന്നുണ്ടെന്ന് വളരെ അഭിമാനത്തോടെയാണ് മാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഷെയര് ചെയ്ത വീഡിയോയിലൂടെ സമൂഹത്തിന് കാണിച്ചു കൊടുക്കുന്നത്. എന്തുണ്ട് മട്ടുപ്പാവില്‍, എന്നു ചോദിക്കുന്നതിനേക്കാള്‍ നല്ലത്, എന്തില്ല എന്നു ചോദിക്കുന്നതാണ്. പച്ചക്കറികളില്‍ പ്രധാനപ്പെട്ടതെല്ലാം മാധവന്‍ നട്ടുനനച്ച് വളര്‍ത്തുന്നുണ്ട്. അതിന്റെ വിളവെടുപ്പും അദ്ദേഹം നടത്തിക്കഴിഞ്ഞു. സിനിമാ താരങ്ങളുടെ ജീവിതരീതികളും ആരോഗ്യ പരിപാലനവും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന കണ്ടന്റുകളാണ്. അങ്ങനെ സ്വന്തം ടെറസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ജൈവകൃഷിയിലൂടെയാണ് തെന്നിന്ത്യന്‍ സ്റ്റാര്‍ ആര്‍. മാധവന്‍ വൈറലായിരിക്കുന്നത്.

മുംബൈയിലെ തന്റെ വീടിന്റെ ടെറസില്‍ പച്ചക്കറികള്‍ വിജയകരമായി വളര്‍ത്തി മാതൃകയാവുകയാണ് താരം. മറ്റു താരങ്ങള്‍ക്കും ഷൂട്ടും സിനിമയും ഒന്നുമില്ലാത്തപ്പോള്‍ മട്ടുപ്പാവിലേക്ക് കയറാന്‍ ഒരു പ്രചോദനം കൂടിയായി ഇതിനെ കാണണം. ടെറസില്‍ മാത്രമല്ല, തമിഴ്നാട് പഴനിക്കടുത്ത് സ്വന്തമായി ഒരു തെങ്ങിന്‍തോപ്പ് തന്നെ താരം പരിപാലിച്ചു പോരുന്നുണ്ട്. ഒട്ടും ഫലഭൂയിഷ്ഠമല്ലാത്ത ഏക്കറുകണക്കിന് വരണ്ട ഭൂമി അദ്ദേഹവും സഹോദരനും വാങ്ങുകയും കഠിനപ്രയത്നത്തിനൊടുവില്‍ സമൃദ്ധമായ തെങ്ങിന്‍തോട്ടമാക്കി മാറ്റുകയുമായിരുന്നു.

2014ല്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒരു കൗതുകത്തിന് തുടങ്ങിയ കൃഷി തന്റെ ജീവിതത്തിലെ ഒരു ശീലമായി മാറിയെന്ന് താരം പറയുന്നു. ഒരു സിനിമയുടെ തിരക്കഥ രചനയുമായി ബന്ധപ്പെട്ട് വീട്ടില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വന്നതോടെയാണ് കൃഷിയിലും ഒരു കൈ നോക്കാമെന്ന താല്‍പര്യം ഉടലെടുത്തത്. തുടര്‍ന്ന്, ജൈവകൃഷിയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് അദ്ദേഹം ഗവേഷണം നടത്തുകയും അതിനായി ശ്രമിക്കുകയും ചെയ്തതോടെ നടന്‍ എന്നതിലുപരി ഒരു കര്‍ഷകനും ജന്മമെടുക്കുകയായിരുന്നു. വീട്ടിലേക്കാവശ്യമായ സീസണല്‍ പച്ചക്കറികളുടെ 70 ശതമാനവും ഇന്ന് വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വര്‍ഷങ്ങളായി വിവിധതരം പഴങ്ങളും പച്ചക്കറികളുമാണ് മാധവന്‍ തന്റെ വീട്ടില്‍ നിന്നും വിളവെടുക്കുന്നത്. വെണ്ടക്ക, വഴുതന, ബ്രൊക്കോളി, തക്കാളി, വെള്ളരി തുടങ്ങി നിരവധി വിളകള്‍ അദ്ദേഹത്തിന്റെ ടെറസ് ഗാര്‍ഡനില്‍ ഇപ്പോഴും വിളഞ്ഞുനില്‍ക്കുന്നുണ്ട്. മണ്ണൊരുക്കുന്നത് മുതല്‍ വിത്തുപാകി, നനച്ച്, വിളവെടുക്കുന്നത് വരെയുള്ള പ്രക്രിയകളെല്ലാം ചെയ്യുന്നത് നടന്‍ തന്നെയാണ്. പുതിയ പരീക്ഷണങ്ങളോടൊപ്പം എല്ലാം തന്റെ ടെറസ്സില്‍ നിന്ന് വിളവെടുക്കുന്നതിനാല്‍ വിഷം ചേര്‍ത്ത ഫലങ്ങളെയും പച്ചക്കറികളെയും പേടിക്കാറില്ല. പാടത്ത് നമുക്കായി ഉഴുതുമറിക്കുന്ന കര്‍ഷകര്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കാന്‍ സ്വന്തമായി ഒരു പച്ചക്കറിയെങ്കിലും കൃഷി ചെയ്തു നോക്കണമെന്നാണ് നടന്റെ അഭിപ്രായം.

തുള്ളിനന വഴി ലഭിക്കുന്ന ജലത്തിന്റെ ഇരുപതില്‍ ഒരുഭാഗം വെള്ളം മാത്രമാണ് അദ്ദേഹം തന്റെ കൃഷിക്കായി ഉപയോഗിക്കുന്നത്. വരള്‍ച്ച നേരിടുന്ന സമയങ്ങളില്‍ സ്വയം പര്യാപ്തത നേടാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി മാധവന്‍ ചില ലളിതമായ വഴികളും പങ്കുവെക്കുന്നുണ്ട്. കൃഷി തുടങ്ങുന്നതിനു മുമ്പ് മണ്ണിന്റെ ഗുണനിലവാരം ഉറപ്പാക്കണം. താരതമ്യേന ശുദ്ധമായ മണ്ണും പുഴയോരത്തെ മണ്ണും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതാണ്. മികച്ച ഗുണനിലവാരമുള്ള ജൈവ വിത്തുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. താന്‍ യൂറോപ്പില്‍ നിന്നാണ് തന്റെ ആദ്യ വിത്തുകള്‍ വാങ്ങിയതെങ്കിലും അവയില്‍ പലതും യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഇനങ്ങളായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ഗ്രാമങ്ങളിലെ കര്‍ഷകരുടെ പക്കല്‍ ജൈവ വിത്തുകള്‍ ലഭ്യമായിരിക്കാം. പ്രാദേശികമായി ലഭ്യമല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയും വിത്തുകള്‍ കണ്ടെത്താം. വിത്തുപാകിക്കഴിഞ്ഞാല്‍ ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചെടികള്‍ക്ക് നല്ല രീതിയില്‍ വളരാന്‍ മികച്ച വായൂസഞ്ചാരം അത്യാവശ്യമാണ്. ഒതുങ്ങിനില്‍ക്കുന്ന അല്ലെങ്കില്‍ വായൂസഞ്ചാരമില്ലാത്ത സ്ഥലങ്ങള്‍ ചെടികളുടെ വളര്‍ച്ചയെ ബാധിക്കും കൂടുതല്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ നന്നായി വളരണമെന്നില്ല. ചെടികളുടെ യഥാര്‍ത്ഥ ആവശ്യകത മനസ്സിലാക്കി നനയ്ക്കുക. എലി അടക്കമുള്ള പ്രാണികളില്‍ നിന്നും ജീവികളില്‍ നിന്നും പുതിയ തളിര്‍ചെടികളെ സംരക്ഷിക്കാന്‍ തുടക്കത്തില്‍ അവ മൂടി വെക്കുക

ReadAlso:

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

ശുദ്ധജലമത്സ്യകൃഷി ?

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

അഭിനത്തിലെന്നല്ല സ്വന്തം ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നടത്തി വിജയം കൈവരിക്കാമെന്ന പ്രചോദനമാണ് താരം സമൂഹത്തിന് നല്‍കുന്നത്. സിനിമയ്‌ക്കൊപ്പം പ്രകൃതിയോട് ഇണങ്ങിനിന്നുള്ള മാധവന്റെ കാര്‍ഷിക ജീവിതം വലിയ രീതിയില്‍ പ്രശംസ പിടിച്ചുപറ്റുകയാണ്.

Tags: VEGITABLESAGRICULTURALTHAKKALIBROKKOLYTERRACE FARMINGANWESHANAM NEWSR. MADHAVAN

Latest News

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാമനിർദേശം: അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി

സ​ത്യ​സ​ന്ധ​മാ​യ മാ​ധ്യ​മ ധ​ര്‍മ്മ​ത്തി​നേ​റ്റ മുറിപ്പാട്: ഗൗ​രി ല​ങ്കേ​ഷ് മ​റ​ഞ്ഞി​ട്ട് ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ള്‍

ഗതാഗത നിയമ ലംഘനം: 2,50,631 രൂപ പിഴചുമത്തി

മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റത് പണം വാങ്ങി; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണം കൂടുതൽ പേരിലേക്ക്

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ഡൽഹിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies