പ്രേക്ഷര്‍ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് സിബിന്‍- ആര്യ ബഡായി എന്നിവരുടേത്. ഇരുവരുടെയും രണ്ടാം വിവാഹം ആണിത്. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് സിബിന്‍. തന്റെ മകന്‍ റയാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും താരം പറയുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു സിബിന്‍ ഇക്കാര്യം പറഞ്ഞത്.
സിബിന്റെ വാക്കുകള്‍…….
”മോന് രണ്ട് വയസ് കഴിഞ്ഞപ്പോളാണ് എന്റെ അടുത്ത് നിന്ന് കൊണ്ടുപോകുന്നത്. ബാംഗ്ലൂരിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. അവിടെ കൊണ്ടുചെന്നാക്കിയത് ഞാനാണ്. ചേച്ചിയുടെ അടുക്കല്‍ പോകണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ കൊണ്ടുപോയി വിട്ടു. പിന്നീട് എനിക്കു മനസിലായി തിരിച്ചു വരാന്‍ ഉദ്ദേശമില്ലെന്ന്. അന്നെനിക്ക് വലിയ സാമ്പത്തികശേഷി പോലും ഇല്ല. എന്നിട്ടും പറ്റുമ്പോഴെല്ലാം ഞാന്‍ അവനെ കാണാന്‍ പോകുമായിരുന്നു. പിന്നീട് മകനെ എന്നെ കാണിക്കാതെയായി. അവരുടെ ഫ്‌ലാറ്റിന്റ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചും ടെറസില്‍ വെച്ചുമൊക്കെയാണ് ഞാന്‍ മോനെ കണ്ടിരുന്നത്.
ഞാനും മുന്‍ഭാര്യയുമായി സംസാരിച്ച കോള്‍ റെക്കോര്‍ഡുകള്‍, കൂട്ടുകാരുമായി സംസാരിച്ച കോള്‍ റെക്കോര്‍ഡുകള്‍, ഇതെല്ലാം അവള്‍ എടുത്തുവെച്ചിരുന്നു. പിന്നീട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലൂടെ പുറത്തു വിട്ടു. മോനെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളിക്കാരിക്ക് ഞാന്‍ ദിവസവും നിരവധി മെസേജുകള്‍ അയക്കും. വിളിക്കും. പക്ഷേ പുള്ളിക്കാരി ഫോണ്‍ എടുക്കില്ല. പക്ഷെ കാശ് വരാന്‍ വൈകിയാല്‍ പുള്ളിക്കാരി വിളിക്കും, യുട്യൂബില്‍ കമന്റിടും.
ഞാന്‍ കുറച്ച് മാസം മുമ്പ് മോനെ പോയി കണ്ടിരുന്നു. അടുത്ത നിമിഷം അവിടെ നടന്നതും ഞാനും മോനും സംസാരിച്ചതും അടക്കമുള്ള കാര്യങ്ങള്‍ വേറൊരാള്‍ യുട്യൂബ് ചാനലില്‍ വന്ന് ഇരുന്ന് പറയുന്നത് ഞാന്‍ കണ്ടു. അയാള്‍ എങ്ങനെ അവിടെ നടന്ന കാര്യങ്ങള്‍ അറിഞ്ഞു?. ഈയടുത്തു വരെ ഞാനാരാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു. ഇടയ്ക്കിടയ്ക്ക് കാണാന്‍ വരുന്ന ഏതോ ഒരു അങ്കിള്‍ എന്നു മാത്രമാണ് അവന്‍ കരുതിയിരുന്നത്”.
















