ഏറെ ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രമാണ് കൂലി. ലോകേഷ് – രജനി കൂട്ടുകെട്ടിലെത്തിയ ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററിൽ എത്തിയത്. ഇപ്പോഴിതാ തിയറ്ററിലെത്തി മണിക്കൂറുകൾക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയിരിക്കുകയാണ്. ഹൈ ക്വാളിറ്റിയിലും ലോ റെസല്യൂഷനിലുമുള്ള പതിപ്പുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും ചിത്രത്തിന്റെ വ്യാജ പതിപ്പ് എത്തി. ഇതോടെ സമൂഹ മാധ്യമങ്ങളിൽ കൂലി ഫ്രീ ഡൗൺലോഡഡ് എന്ന കീവേഡും ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്.
നേരത്തേയും ഇത്തരത്തിൽ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കപ്പെട്ടിരുന്നതിനേത്തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. എന്നിരുന്നാലും മാറ്റമില്ലാതെ വ്യാജപതിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
STORY HIGHLIGHT:
















