മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയപൂര്‍വ്വം. ഇപ്പോഴിതാ ചിത്രത്തിന്റെ സിനോപ്‌സിസ് പുറത്തിറങ്ങിയിരിക്കുകയാണ്. സന്ദീപ് എന്ന ബാച്ചിലറായിട്ടാണ് മോഹന്‍ലാല്‍ ഹൃദയപൂര്‍വ്വത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹന്‍ലാലിന്റെ കഥാപാത്രം ആ ഹൃദയം ദാനം നല്‍കിയ ആളുടെ മകളുടെ കല്യാണത്തിന് പൂനെ പോകുന്നതാണ് ചിത്രത്തിന്റെ കഥ.
https://twitter.com/Southwoodoffl/status/1955970669675733481
ഈ സിനോപ്‌സിസ് വായിക്കുമ്പോള്‍ തന്നെ ഒരു നല്ല ഫീല്‍ ഗുഡ് ഡ്രാമ ചിത്രം പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഈ ഓണത്തിന് മോഹന്‍ലാലിന്റെ ഈ ഫീല്‍ ഗുഡ് ചിത്രം കുടുംബവും കുട്ടികളും ഏറ്റെടുക്കുമെന്നതില്‍ സംശയമില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
മലയാള സിനിമയിലെ എവര്‍ക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ജര്‍മനിയില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചു.
















