മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റുമാരായി സന്ദീപ് സേനനും സോഫിയാ പോളും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ജോയിന്റ് സെക്രട്ടറിമാരായി ആല്‍വിന്‍ ആന്റണിയും ഹംസ എം.എമ്മും വിജയിച്ചു.
വിജയിച്ച നാലുപേരും ബി. രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ്. രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിച്ചത്.
STORY HIGHLIGHT: kerala film producers association election
















