മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തുമണിയോട് കൂടി പോളിംഗ് ആരംഭിച്ചു. നേരത്തെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച രവീന്ദ്രന്‍ പിന്നീട് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. ഇപ്പോഴിതാ എഎംഎംഎയില്‍ ഒരിക്കലും പൊട്ടിത്തെറി ഉണ്ടാവില്ലെന്ന് പറയുകയാണ് രവീന്ദ്രന്‍.
രവീന്ദ്രന്റെ വാക്കുകള്‍……
‘എഎംഎംഎയില്‍ ഒരിക്കലും പൊട്ടിത്തെറി ഉണ്ടാവില്ല. പൊട്ടിത്തെറിക്കാന്‍ ഇതെന്താ പടക്കക്കടയാണോ. എല്ലാവരില്‍ നിന്നും വോട്ട് ഉറപ്പിച്ചിട്ടുണ്ട് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വനിതകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വേര്‍തിരിവില്ല തങ്ങള്‍ എല്ലാവരും ഒരു കുടുംബം പോലെ ആണ്’.
അതെസമയം വൈകുന്നേരത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും. അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മില്‍ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സന്‍ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.
















