സുകേഷ് ഷെട്ടി സംവിധാനം ചെയ്യുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജേഷ് ധ്രുവയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വൈകാതെ പുറത്തു വരും.
ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ സുകേഷ് ഷെട്ടി തന്നെയാണ്. രവിക്ഷ, ജാന്‍വി റായല എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. കൂടാതെ പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം – ഗുരുപ്രസാദ് നര്‍നാഡ്, എഡിറ്റര്‍ – നവീന്‍ ഷെട്ടി, സംഗീതം – ഋത്വിക് മുരളീധര്‍.
STORY HIGHLIGHT: peter kannada crime-drama first look poster out
















