തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തി പോവുമെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ബാബുരാജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ബാബുരാജിന്റെ പ്രതികരണം…….
‘തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തും. ശ്വേത എന്റെ അടുത്ത സുഹൃത്താണ്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. പുതിയ ഭരണസമിതി എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെ. അമ്മയ്‌ക്കൊപ്പം എപ്പോഴും ഉണ്ടാകും. അമ്മ തുടങ്ങിവച്ച നല്ല പ്രവര്‍ത്തികള്‍ ഇനിയും തുടരും. തെരഞ്ഞെടുപ്പിലൂടെ അമ്മയിലെ ജനാധിപത്യം വര്‍ധിച്ചു. പറയേണ്ട കാര്യങ്ങള്‍ അമ്മ ജനറല്‍ ബോഡിയില്‍ പറയും. ആര് ജയിച്ചാലും അവര്‍ക്കൊപ്പമാണ്. അഡ്‌ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോയപ്പോള്‍ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇതിനു ശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. ശ്വേത മേനോന് എതിരായ കേസിന് പിറകില്‍ ആരാണെന്ന് കണ്ടുപിടിക്കണം. എല്ലാത്തിലും എന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. ശ്വേതയ്‌ക്കെതിരായ കേസില്‍ പുറത്തുവന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വരണം. അവര്‍ മോശക്കാരല്ല’.
















