മലയാള പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതരായ യൂട്യൂേബര്‍സ് ആണ് അഹാന കൃഷ്ണകുമാറും കുടുംബവും. അഹാനയുടേയും സഹോദരിമാരുടേയും വ്ളോഗുകളും റീലുകളുമെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകുന്നത്. പുതിയൊരു ബിസിനസ് സംരംഭം ആരംഭിച്ചിരിക്കുകയാണ് അഹാനയും സഹോദരിമാരും. ‘സിയാഹ് ബൈ അഹാദിഷിക’ എന്ന പേരില്‍ ബ്രാന്റിന്റെ സൈറ്റും ലോഞ്ച് ചെയ്യുകയും സോഷ്യല്‍ മീഡിയ പേജ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പുതിയ ക്ലോത്തിങ് ബ്രാന്‍ഡ് ആരംഭിച്ച ആഹാന കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ വിമര്‍ശനം. അമ്മയും മക്കളും തങ്ങളുടെ ബ്രാന്റിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആ വസ്ത്രങ്ങളുടെ വിലയാണ് ഇപ്പോള്‍ പലരുടെയും വിമര്‍ശനത്തിന് കാരണം.
‘നിങ്ങള്‍ ഒരുപാട് ചിന്തിച്ചായിരിക്കും ബിസിനസിലേക്ക് ഇറങ്ങിയത്. നല്ല ഭംഗിയുള്ള ഡിസൈനുകളുമാണ്. പക്ഷെ അവയുടെ വില നോക്കൂ. നിങ്ങള്‍ പണക്കാര്‍ക്ക് വേണ്ടിയാണ് ഇതൊരുക്കിയതെന്ന് തോന്നുന്നു. മിഡില്‍ ക്ലാസുകാരാണ് നിങ്ങള്‍ക്ക് വ്യൂസും ലൈക്കും ഷെയറും തരുന്നത്. എന്നിട്ടും നിങ്ങളുടെ പ്രൊഡക്ടുകള്‍ ഞങ്ങള്‍ക്ക് സ്വപ്നം കാണാന്‍ മാത്രം സാധിക്കുന്നതാണ്’, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍.
















