താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന് ശേഷം മത്സരവിജയികളെ അഭിനന്ദിച്ചുകൊണ്ട് നടൻ ജഗദീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഹാർദവമായി അഭിനന്ദിക്കുകയാണെന്നും തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ ദേവൻ പറഞ്ഞത് ശ്വേതാ മേനോൻ AMMAയുടെ അമ്മയാണെങ്കിൽ താൻ AMMA യുടെ അച്ഛനാണെന്നുമാണ് ജഗദീഷ് പറയുന്നത്.
മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ദേവൻ ഒരു കാര്യം പറഞ്ഞിരുന്നു. മത്സരിക്കാൻ വനിതകൾക്ക് സംവരണം ആവശ്യമില്ലെന്നും അവർ മത്സരിച്ച് ജയിച്ചുവരട്ടെയെന്നുമാണ് ദേവൻ പറഞ്ഞത്. അങ്ങനെയൊരു വലിയ മനസാണ് അദ്ദേഹത്തിനുള്ളത്. ദേവന് വലിയൊരു കയ്യടി നൽകണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ അദ്ദേഹം പറഞ്ഞത് ശ്വേതാ മേനോൻ AMMAയുടെ അമ്മയാണെങ്കിൽ താൻ AMMA യുടെ അച്ഛനാണെന്നാണ്. അതാണാ സ്പിരിറ്റ്. ജഗദീഷ് വ്യക്തമാക്കി.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലായിരുന്നു മത്സരം. ശ്വേതാ മേനോന് 159 വോട്ടും ദേവന് 132 വോട്ടുമാണ് ലഭിച്ചത്.
STORY HIGHLIGHT: jagadish praises devan
















