താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേത മേനോന്റെ എതിർസ്ഥാനാർഥി ആയിരുന്നു ദേവൻ. ശ്വേത ഇത് പൊരുതി നേടിയ വിജയം ആണെന്നും, സംഘടനയുടെയും ശ്വേതയുടെയും പ്രവർത്തനങ്ങളിൽ താൻ കൂടെയുണ്ടാകുമെന്നും ദേവൻ പ്രതികരിച്ചു.
ശ്വേത 159 വോട്ട് സ്വന്തമാക്കിയപ്പോൾ 132 വോട്ട് ആണ് ദേവൻ നേടിയെടുത്തത്. ഇത്തവണ സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള നേതൃസ്ഥാനത്തിനാണ് അമ്മ സാക്ഷ്യം വഹിക്കുന്നത്.
STORY HIGHLIGHT: amma election actor Devan takes oath
















