ആജു മർഡർ കേസ് അതിൻ്റെ തിരക്കഥ മുഴുവൻ വേണം…. പുതിയൊരു ചെക്കനച്ചായൻ ചാർജെടുത്തുന്നു കേട്ടല്ലോടോ എന്താടോ അവൻ്റെ പേര് കിസ്റ്റി….. ക്രിസ്റ്റി സാം… ഇൻസ്പക്ടർ ഓഫ് പൊലീസ്. ഞാൻ അവൻ്റെ അപ്പൻ സാം കോശി.. അവൻ ഇവിടെ ട്രാൻസ്ഫർ ആയി വന്ന തൊന്നുമല്ല… അവനീ ട്രാൻസ്ഫർ ചോദിച്ചു വാങ്ങിച്ചു തന്നെവന്നതാ… ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണ് ഇവ. ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധ പ്പെട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലുള്ള ഒരു ഇൻവസ്റ്റിഗേഷൻ മൂവിയാണ് ദികേസ് ഡയറി.
മികച്ച ആക്ഷൻ, ചേസ് രംഗങ്ങളും, ദുരുഹതകൾ നിറഞ്ഞ മുഹൂർത്തങ്ങളുമായി പ്രേക്ഷക മുന്നിലെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ ഈ ചിത്രത്തിൻ്റെ പൊതുസ്വഭാവം കൃത്യമായും ചൂണ്ടിക്കാട്ടുന്നു. യുവ നടൻ അഷ്ക്കർ സൗദാൻ ക്രിസ്റ്റി സാം എന്ന കഥാപാത്രത്തെഏറെ മികവുറ്റതാക്കുന്നു. സാം എന്ന റിട്ട: പൊലീസ് ഉദ്യോഗസ്ഥനെ വിജയരാഘവനും അവതരിപ്പിക്കുന്നു. രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.
ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബിഎൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർനാണ് പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്. ഛായാഗ്രഹണം – പി.സുകുമാർ. എഡിറ്റിംഗ് – ലിജോ പോൾ. കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ. മേക്കപ്പ് – രാജേഷ് നെന്മാറ . കോസ്റ്റ്യും – ഡിസൈൻ- സോബിൻ ജോസഫ്. സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, പ്രൊഡക്ഷൻ ഹെഡ് -റിനിഅനിൽകുമാർ. പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയൊന്നിന് ബെൻസി പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു.
content highlight: The Case Diary
















