സിനിമ താരം, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയായ വ്യക്തിയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ഡേറ്റിംഗ് ആപ്പുകളെയും അവ ഉപയോഗിക്കുന്ന വ്യക്തികളെയും വിമര്‍ശിച്ചിരിക്കുകയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പങ്കാളിയെ തേടുന്നത് മോശമാണെന്നും ഡേറ്റിംഗ് എന്ന പേരില്‍ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും കങ്കണ പറഞ്ഞു. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
കങ്കണ റണാവത്തിന്റെ വാക്കുകള്‍…….
‘ഡേറ്റിംഗ് അപ്പുകളില്‍ പങ്കാളിയെ അന്വേഷിക്കുന്നത് മോശമായ കാര്യമാണ്. എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആവശ്യങ്ങളുണ്ട്. എന്നാല്‍, നമ്മള്‍ അവയെ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യം. ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ മോശം വിഭാഗത്തിലാണ് ഞാന്‍ ഉള്‍പ്പെടുത്തുക. വാലിഡേഷന്‍ ആഗ്രഹിക്കുന്നവരും ആത്മവിശ്വാസക്കുറവുള്ളവരുമാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. തെറാപ്പി വേണ്ടതിനാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. നെഗറ്റിവിറ്റിയുടെ കേന്ദ്രമാണ് അത്. നല്ല ആളുകളെ നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന ഓഫീസില്‍ കാണാന്‍ കഴിയും, മാതാപിതാക്കള്‍ വഴി പരിചയപ്പെടാന്‍ സാധിക്കും, കോളേജില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളിലൂടെ ലഭിക്കും. ഇത്തരത്തിലുള്ള സൈറ്റുകളില്‍ പോകുന്നത് ഇങ്ങനെയൊന്നും നിങ്ങള്‍ക്ക് ആരേയും കണ്ടുമുട്ടാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഡേറ്റിങ് ആപ്പിനെ ആശ്രയിക്കൂ. അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ എത്തരത്തിലുള്ള വ്യക്തിയാണെന്ന്. അവിടെയും നിങ്ങള്‍ക്ക് ആരെയും ലഭിക്കാന്‍ പോകുന്നില്ല.
ലിവ് ഇന്‍ ബന്ധങ്ങള്‍ സ്ത്രീകള്‍ക്ക് പിന്തുണയോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനമോ നല്‍കില്ലെന്നാണ് എന്റെ വ്യക്തിപരമായും മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലും നിന്നും മനസിലായത്. ഒരു ലിവ്-ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്താനോ പരിപാലിക്കാനോ ആരും ഉണ്ടാകില്ല’.
















