താന്‍ ആരോപണം ഉന്നയിച്ചയാളെ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ആദരിക്കുന്നത് കണ്ടു. ഇതോടെ അസോസിയേഷന്‍ അധപതിക്കുന്ന തരത്തിലേക്കാണ് പോയിരിക്കുന്നതെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സാന്ദ്രയുടെ വാക്കുകള്‍……
‘ഞാന്‍ ഒരാളെപ്പറ്റി ഒരു ആരോപണം പറഞ്ഞിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഒരു വട്ടിപലിശക്കാരനെക്കുറിച്ച് ഒരു ആരോപണം പറഞ്ഞതിന് അദ്ദേഹത്തെ കൊണ്ടുവന്ന് പൊന്നാട അണിയിച്ച് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ആദരിക്കുന്നത് കണ്ടു. അത് അസോസിയേഷന്റെ സ്റ്റേറ്റ്‌മെന്റ് ആണോയെന്ന് സംശയമുണ്ട്. എനിക്കത് വളരെ പരിഹാസകരമായ കാര്യമായിട്ടാണ് തോന്നിയത്. അസോസിയേഷനെ അധഃപതിപ്പിക്കുന്ന തരത്തിലേക്ക് അത് കൊണ്ടുപോയി’.
നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ സാന്ദ്ര തോമസ് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ലിസ്റ്റിന്‍ വട്ടിപലിശയ്ക്ക് കടം എടുക്കുന്നുണ്ടെന്നും കൊടുക്കാറുണ്ടെന്നും വളരെ ഓപ്പണ്‍ ആയിട്ടാണ് പറഞ്ഞതെന്നും ഓപ്പറേഷന്‍ കുബേര ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ലിസ്റ്റിന്‍ അകത്ത് കിടന്നേനെ എന്നായിരുന്നു സാന്ദ്രയുടെ വാക്കുകള്‍. ഇതിനിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലും സാന്ദ്ര പരാജയപ്പെട്ടിരുന്നു.
















