ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഐ ആം ഗെയിം’. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാളം ചിത്രം എന്നതിനാല്‍ ‘ഐ ആം ഗെയ്മിന്’ വലിയ ഹൈപ്പാണുള്ളത്. ചിത്രത്തില്‍ തമിഴ് സംവിധായകന്‍ മിഷ്‌കിനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ റോളിനെക്കുറിച്ച് മനസുതുറക്കുകയാണ് മിഷ്‌കിന്‍. സുധിര്‍ ശ്രീനിവാസനുമായി നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
മിഷ്‌കിന്റെ വാക്കുകള്‍…..
‘വളരെ മോശമായ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. വളരെ എളുപ്പം കൊലകള്‍ ചെയ്യുന്ന മോശം ലക്ഷ്യങ്ങള്‍ ഉള്ള ഒരു തരം കഥാപാത്രമാണത്’.
Myskkin plays the role of a brutal antagonist in #ImGame
— Friday Matinee (@VRFridayMatinee) August 16, 2025
സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മായേല്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോ ആണ്. ജേക്‌സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നല്‍കുന്നത്.
ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അന്‍പറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആയിരിക്കും എന്നാണ് സൂചന. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്സ് ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, ഢഎത തൗഫീഖ് – എഗൈ്വറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി.
















