സൗദിയിൽ അനാശാസ്യ പ്രവർത്തനത്തിന് 11 പ്രവാസികൾ പിടിയിലായി. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. വീടുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പിടിയിലായവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി.
പൊലീസും മറ്റ് അതോറിറ്റികളും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ മാസവും നജ്റാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 12 പ്രവാസികള്‍ പിടിയിലായിരുന്നു.
സൗദിയിലെ നജ്റാനില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കേസിൽ അഞ്ച് പുരുഷന്മാരെയും ഏഴ് സ്ത്രീകളെയും അറസ്റ്റ് ചെയ്തത്.
















