ബോളിവുഡ് സംവിധായകന്‍,നിര്‍മാതാവ്,ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ താരമാണ് കരണ്‍ ജോഹര്‍. ഇപ്പോഴിതാ മലയാള സിനിമകളെ കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ചും ‘ദ് സ്ട്രീമിങ് ഷോ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
കരണ്‍ ജോഹറിന്റെ വാക്കുകള്‍…..
‘ആ സിനിമകളുടെ സെറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഈ ചോദ്യത്തിന് എന്റെ കയ്യില്‍ ഉത്തരമില്ല. നിങ്ങള്‍ പറഞ്ഞ സിനിമകള്‍ എനിക്ക് വളരെയേറെ ഇഷ്ടമായി. ആവേശം മികച്ച ഒരു സിനിമയാണ്. ഫഹദ് ഫാസില്‍ മികച്ച നടന്മാരില്‍ ഒരാളാണ്.ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ എനിക്ക് ശ്വാസം മുട്ടിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയുടെ അവസാനം ഭാഗം വളരെ മികച്ചതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമകളുടെ ബജറ്റ് എന്നെ അത്ഭുതപ്പെടുത്തി. ഇത്രയും ചെറിയ ബജറ്റില്‍ ഒരു സിനിമ എങ്ങനെ നിര്‍മ്മിക്കണമെന്ന് എനിക്കറിയില്ല. അത് മുംബൈ സിറ്റിയില്‍ സാധ്യമല്ല. ബോളിവുഡില്‍ നിന്നുള്ള ടെക്‌നീഷ്യന്‍, സിനിമയോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ എല്ലാം വളരെ എക്‌സ്‌പെന്‍സീവ് ആണ്. നിങ്ങള്‍ക്ക് എങ്ങനെ ഇത്രയധികം സിനിമ നിര്‍മ്മിക്കാന്‍ കഴിയുന്നു. ഞങ്ങള്‍ക്ക് കഴിയില്ല, കാരണം ഞങ്ങളുടെ പ്രതിഫലത്തിന്റെ സ്‌കെയില്‍ കൂടുതലാണ്, ഞങ്ങള്‍ ചെലവേറിയ ഇന്‍ഡസ്ട്രിയാണ്. അത് മാറ്റാന്‍ ഒരിക്കലും സാധിക്കില്ല’.
"#FahadhFassil is one of our finest actors and #Aavesham is outstanding.
I went crazy during that last act with the #ManjumelBoys. I was literally gasping for breath and it was that good."
– #KaranJohar | #SoubinShahir
pic.twitter.com/RAXVXqMSIN— Whynot Cinemas (@whynotcinemass_) August 15, 2025
















