‘ഗുഡ് ബാഡ് അഗ്ലി’ എന്ന തമിഴ് ചിത്രത്തിന് ശേഷം നടന്‍ അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് എ കെ 64. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകന്‍ ആദിക് രവിചന്ദ്രന്‍.
ആദിക് രവിചന്ദ്രന്റെ വാക്കുകള്‍…..
‘ഗുഡ് ബാഡ് അഗ്ലി ഫാന്‍സിന് വേണ്ടിയെടുത്ത സിനിമ ആയിരുന്നെങ്കില്‍, അടുത്തതായി ചെയ്യുന്ന എ കെ 64 എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു എന്റര്‍ടെയ്‌നര്‍ സിനിമയാകും’.
#AK64 is gonna be a total blast for EVERYONE! 🎉 Packed with fun, thrills, and pure entertainment! 🔥 #GoodBadUgly was just the start, but this one’s for all! 😎 #AjithKumar #AdhikRavichandran #BlockbusterVibespic.twitter.com/0fem4Saohc
— Usman🫵CineX🍿 (@TamilCineX) August 16, 2025
ഗുഡ് ബാഡ് അഗ്ലി ഒരുക്കിയ മൈത്രി മൂവി മേക്കേഴ്സ് തന്നെയാകും സിനിമ നിര്‍മിക്കുക എന്നും സൂചനകളുണ്ട്. ഈ വര്‍ഷം നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലായി ഈ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു അഭിമുഖത്തില്‍ അജിത് മുന്‍പ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 200 കോടിക്ക് മുകളില്‍ നേടിയ സിനിമ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍.
















