ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ് നീങ്ങുകയാണ്. ട്രെയിനിലെ ശുചിമുറിയില്‍ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയത്. വണ്ടി വ്യാഴാഴ്ച രാത്രി 8.30നാണ് ആലപ്പുഴയിലെത്തിയത്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ തന്നെ കൂടുതല്‍ അന്വേഷണവം പരിശോധനകളും പോലീസ് നടത്തിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച വന്ന ട്രെയിന്‍ ആയതിനാല്‍ വിശദമായ തെളിവെടുപ്പും പരിശോധനകളും വേണ്ടി വരും. അതിനായി എസ് 4, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ഇതിനിടെ ട്രിനില്‍ സൂക്ഷ്മ പരിശോധന നടത്തിയതില്‍ നിന്നും ട്രെയിനിലെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാന്‍ പരിശോധന നടത്തും. കുഞ്ഞിന്റെ ഡി.എന്‍.എയുമായിട്ടായിരിക്കും പരിശോധന നടത്തുക. ട്രെയിനില്‍ റിസര്‍വേഷന്‍ ചെയ്തും അല്ലാതെയും യാത്ര ചെയ്തവരെ കണ്ടെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിാക്കുന്ന മുറയ്ക്കു മാത്രമേ കേസിന്റെ കാര്യത്തില്‍ സത്യമറിയാനാകൂ.
എന്നാല്‍ പൊലീസിനെ സംബന്ധിച്ച് വലിയ തലവേദനയാണ് ഈ കേസ്. കുട്ടിയുടെ മൃതദേഹത്തിന്റെ പഴക്കവും പരിശോധിക്കപ്പെടേണ്ടി വരും. മാത്രമല്ല, ട്രെയിനില്‍വെച്ചാണോ പ്രസവിച്ചതെന്നും പരിശോധിക്കുന്നുണ്ട്. ട്രെയിനില്‍ സഞ്ചരിച്ച ദമ്പതികള്‍, മുതല്‍ സ്ത്രീകളുടെ എണ്ണം വരെയും എടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവന്‍ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രി ധന്‍ബാദില്‍ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സംഭവം. ആര്‍.പി.എഫ് നടത്തിയ പരിശോധനയില്‍ ആണ് എസ് 3 കോച്ചിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്.
സംഭവത്തില്‍ കേസെടുത്ത റെയില്‍വെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ വണ്ടി ആലപ്പുഴയിലെത്തിയപ്പോള്‍ എസ് 3, എസ് 4 കോച്ചുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് മാലിന്യക്കുട്ടയ്ക്കു സമീപം ശുചീകരണത്തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്. ഉടന്‍ റെയില്‍വേ പോലീസില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പോലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ എസ് 3 കോച്ചിലെ 51, 52 നമ്പര്‍ സീറ്റില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം ഉള്‍പ്പെടെ ശേഖരിച്ച് റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
CONTENT HIGH LIGHTS;Was the ‘child’ murdered on the train?: Blood stains found on the seat are causing mystery; Police have intensified the investigation; Started collecting information from passengers in S 4 coach
















