KSRTCയുമായി ബന്ധപ്പെട്ട വിവരം അറിയാന്‍ അപേക്ഷ നല്‍കിയിട്ട് അപേക്ഷകന്‍ കാത്തിരുന്നത്, മൂന്നു മാസത്തോളം. എന്നിട്ടും, വിവരങ്ങള്‍ നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണവും ഈടാക്കി. വിവരാവകാശ നിയമ പ്രകാരം അപേക്ഷകന് നിശ്ചിത ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറണമെന്നാണ്. വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ക്ക് നിശ്ചിത തുകയും ഈടാക്കാവുന്നതാണ്. എന്നാല്‍, വിവരാ വകാശ നിയമ പരിധിയില്‍ വരുന്ന സമയം കഴിഞ്ഞും, അപേക്ഷകന് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷകനില്‍ നിന്നും ഈടാക്കുന്ന പണം തിരികെ നല്‍കണണെന്നാണ് നിയമം. ഈ നിയമ പ്രകാരം KSRTCയിലെ വിവരാവകാശ ഓഫീസറില്‍ നിന്നും അപേക്ഷകന് പണം തിരികെ വാങ്ങി നല്‍കിയിരിക്കുകയാണ് വിവരാവകാശ കമ്മിഷന്‍.
KSRTCയിലെ തന്നെ ജീവനക്കാരനായ വള്ളിയപ്പ ഗണേഷാണ് അപേക്ഷകന്‍. തന്റെ ജോലി സംബന്ധമായ വിഷയത്തിന്റെ കൂടുതല്‍ വിവങ്ങള്‍ അറിയുന്നതിനുവേണ്ടി 2022ലാണ് വള്ളിയപ്പ ഗണേശ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്. അന്ന് തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ എ.ടി.ഒ ആയിരുന്ന കെ.ജി. ഷൈജുവാണ് വിവരാവകാശ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍. ഇദ്ദേഹം ഇപ്പോള്‍ നെയ്യാറ്റിന്‍കര എ.ടി.ഒ ആണ്. ഇതിനു ശേഷം വിവരാവകാശ നിയമം അനുശാസിക്കുന്ന 30 ദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭ്യമാക്കാതെ അപേക്ഷ നല്‍കി 51 ദിവസം കഴിഞ്ഞപ്പോള്‍ 63 രൂപ അടയ്ക്കാന്‍ വേണ്ടി മറുപടി കിട്ടി. നിശ്ചിത സമയം കഴിഞ്ഞാല്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങാന്‍ പാടില്ലെന്ന് നിയമം പറയുമ്പോഴും, അപേക്ഷകനില്‍ നിന്നും 63 രൂപ വാങ്ങുകയായിരുന്നു. ഇത് നിയമപ്രകാരം തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വാങ്ങിയത്, വിവരാവകാശ നിയമത്തിന്റെ ലംഘനം കൂടിയാണ്.
ഇതാണ് വിവരാവകാശ കമ്മിഷന്‍ KSRTC അധികൃര്‍ക്ക് താക്കീത് നല്‍കാന്‍ കാരണമായത്. നിയമം വിട്ട് അപേക്ഷകനില്‍ നിന്നും പണം വാങ്ങിയ നടപടി തിരുത്താനും, മേലില്‍ ഇത്തരം നടപടികള്‍ ചെയ്യരുതെന്നും വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതോടെ വാവരാവകാശ നിയമത്തെ കുറിച്ച് വിവരമില്ലാത്ത ഉദ്യോഗസ്ഥന് തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. 22ല്‍ നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കാലതാമസം എടുത്തു എന്നു മാത്രമല്ല, അപേക്ഷതനില്‍ നിന്നും പണം വാങ്ങാതെ മരുപടി നല്‍കില്ലെന്ന വാശിയും ഉദ്യോഗസ്ഥന് തിരിച്ചടിയായി. അങ്ങനെ 22.5. 2025ല്‍ വിവരാവകാശ കമ്മിഷന്‍ അപേക്ഷന് പണം തിരികെ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. KSRTCയിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ അപേക്ഷകന് പണം 12.06 2025ല്‍ തിരികെ നല്‍കുകയും ചെയ്തു.
വിവരാവകാശ നിയമ പ്രകാരം അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ്. ഏറിയാല്‍ 30 ദിവസമാണ്. എന്നാല്‍, എല്ലാ വകുപ്പുകളിലെയും വിവരാവകാശ നിയമ പ്രകാരം ഉത്തരം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ 30 ദിവസം വരെ മറുപടി നല്‍കാന്‍ താമസം വരുത്താറുണ്ട്. 30 ദിവസത്തിനുള്ളില്‍ നല്‍കുന്ന മറുപടിക്ക്, ഉത്തരം നല്‍കാനെടുക്കുന്ന പേപ്പറുകള്‍ക്കനുസരിച്ച് പണവും വാങ്ങാറുണ്ട്. എന്നാല്‍, ഉത്തരം നല്‍കാന്‍ 30 ദിവസം കഴിഞ്ഞും കാലതാമസം വരുത്തുന്നവര്‍ അപേക്ഷകനോട് ഉത്തരം നല്‍കാന്‍ പണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെങ്കില്‍, അയാള്‍ക്ക് എന്തു ശിക്ഷയാണ് നല്‍കേണ്ടത്.
ഒരു പൗരന്റെ അറിയാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായേ ഇതിനെ കാണാനാകൂ. രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ നല്‍കാതിരിക്കുന്നതിനും, അത് ചോദിക്കാതിരിക്കുന്നതിനും വ്യവസ്ഥയുള്ള നാട്ടില്‍, അറിയേണ്ടുന്ന കാര്യങ്ങള്‍ നല്‍കാതിരിക്കുന്നത് കടന്നു കയറ്റം തന്നെയാണ്. പൗരനു നേരിടുന്ന ഈ സ്വാതന്ത്ര്യ നിഷേധം ചോദ്യം ചെയ്യപ്പെടുമെന്ന ബോധമുണ്ടായാല്‍ കൂടുതല്‍ വിവരാവകാശ ഉധ്യോഗസ്ഥരും നിയമാനുസൃതം മറുപടികള്‍ നല്‍കാന്‍ കാലതാമമെടുക്കാതെ വരുമെന്നുറപ്പാണ്.
CONTENT HIGH LIGHTS; Uninformed RTI officer: RTI officer at KSRTC returns money to applicant
















