ആലപ്പുഴ: വി ഡി സവര്‍ക്കറെ വാഴ്ത്തി സിപിഐ നേതാവ്. സവര്‍ക്കര്‍ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവെന്ന് സിപിഐ ആലപ്പുഴ വെണ്മണി ലോക്കല്‍ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘കിഴക്കെ ആല്‍മുക്ക്’ എന്ന പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടെയാണ് സവര്‍ക്കറെ വാഴ്ത്തി സിപിഐ നേതാവ് രംഗത്തെത്തിയത്.
















