ബിഗ് ബോസ് സീസൺ 7ന്റെ വീക്കെൻഡ് എപ്പിസോഡ് ആയിരുന്നു ഇന്നലെ. മോഹൻലാൽ വന്ന എപ്പിസോഡിൽ ഇക്കഴിഞ്ഞ ഒരാഴ്ചത്തെ പ്രശ്നങ്ങൾ എല്ലാം തന്നെ ചർച്ചയായി. ഇത്തവണ എവിക്ട് ആയത് ആർജെ ബിൻസി ആയിരുന്നു. മറ്റാരും ഇനി ഈ ആഴ്ച പുറത്തുപോകില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എപ്പിസോഡിലെ ഏറ്റവും വലിയ പ്രശ്നം അനുമോൾ – ജിസേൽ വഴക്കായിരുന്നു. ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിട്ടും ജിസേൽ വീണ്ടും മേക്കപ്പ് ഇടുന്നുണ്ട് എന്ന് അനുമോൾ പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന്റെ പേരിൽ ജിസേലിന്റെ സാധനങ്ങൾ പരിശോധിക്കുക വരെ ചെയ്തു. അത് പിന്നീട് വലിയ വഴക്കുകളിലേക്ക് പോയി. അതിനിടെ അനുമോളെ ജിസേൽ കള്ളി എന്ന് വിളിച്ചത് അനുവിനെ പ്രകോപിപ്പിച്ചു.
ഭക്ഷണം കട്ടെടുത്തു എന്ന് പറഞ്ഞാണ് ജിസേൽ ആരോപണം ഉന്നയിച്ചത്. ഇത് പിന്നീട് വലിയ വഴക്കിലേക്ക് എത്തുകയും അനുമോൾ ജിസേലിനെ അടിക്കുകയും ചെയ്തു. അനുവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ജിസേൽ പറഞ്ഞത്.
എന്നാൽ മോഹൻലാൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അനുമോൾക്ക് വലിയ പണിയുമായിട്ടാണ് മോഹൻലാൽ ഇത്തവണ എത്തിയത്. ആ വീട്ടിലെ ആളുങ്ങളെ കുറിച്ച് അനുമോൾ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ മോഹൻലാൽ പരസ്യപ്പെടുത്തി. ജിസേലിനെ ആ വീട്ടിലെ ആണുങ്ങളെല്ലാം സപ്പോർട്ട് ചെയ്തതാണ് അനുമോളെ ചൊടിപ്പിച്ചത്. പെണ്ണിനെ കണ്ടാൽ പുറകെ പോകുന്ന മൊണ്ണകളാണ് അവിടുള്ള ആണുങ്ങളെല്ലാം എന്നായിരുന്നു അനു പറഞ്ഞത്. ഇത് പുറത്ത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
അഭിലാഷ് ഒഴിച്ചുള്ള ആണുങ്ങളെല്ലാം ജിസേലിന്റെ ബോയ്ഫ്രണ്ട്സ് ആണെന്ന് താൻ പറഞ്ഞതായി അനുവും സമ്മതിക്കുന്നുണ്ട്. വീഡിയോ കാണിച്ചപ്പോൾ എന്ത് പറയണമെന്നറിയാതെ നിന്നുരുകുന്ന അനുവിനെ നമുക്ക് കാണാമായിരുന്നു. അനുമോൾ അത് പറഞ്ഞത് വളരെ മോശമായ കാര്യമാണെന്നായിരുന്നു അനീഷ് പ്രതികരിച്ചത്. അനുവിനെ സംബന്ധിച്ചിടത്തോളം വേർതിരിവ് മനസിലായിട്ടില്ലെന്നും അതുകൊണ്ടാണല്ലോ മൊണ്ണ എന്ന് പറയുന്നതെന്നും അക്ബർ പറഞ്ഞു.
അനുവിന്റെ ബിബി ഹൈസിലെ മുൻപോട്ടുള്ള യാത്ര കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്. അനുവിനെ സപ്പോർട്ട് ചെയ്താൽ നല്ലത് പറയും അനുവിന്റെ തെറ്റ് പറഞ്ഞ് കൊടുത്താൽ നമ്മളെ കുറിച്ച് മോശമായി പറയും. വൈരാഗ്യ ബുദ്ധിയോടെയാണ് എല്ലാം എടുക്കുന്നതെന്നും അപ്പാനി ശരത്ത് പറഞ്ഞു.
എന്നാൽ ജിസേലിന്റെ പ്രശ്നങ്ങൾ ചേട്ടന്മാരോട് സംസാരിച്ചാൽ അത് ആരും മൈന്റ് ചെയ്യില്ലെന്നും ജിസേലിനെ സപ്പോർട്ട് ചെയ്യുമെന്നും അനു പറഞ്ഞു. എല്ലാവരും ജിസേലിനൊപ്പം നിന്നും. എന്നെ കോർണർ ചെയ്യുന്നതായി തോന്നി എന്നും അനു പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ ഹൈസിനുള്ളിലെ അനുവിന്റെ നിലനിൽപ്പ് ഇനി അൽപം കഠിനമായിരിക്കും. ആണുങ്ങളൊക്കെ അനുവിനെതിരാകാനാണ് സാധ്യത.
















