പ്രിയദര്‍ശന്റെ പ്രിയ ജോഡികളായ ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും നായികാ- നായകന്മാരായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് ജനുവരി ഒന്നിന് ആരംഭിക്കും. ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ഗോവിന്ദ് വിജയന്‍ ആണ്.
എന്‍.വി.പി. ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഷാഫി നിർമിക്കുന്ന ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ കോഴിക്കോടും കുട്ടനാടുമാണ്. എല്‍ബന്‍ കൃഷ്ണ ഛായാഗ്രഹണവും സുജിത് രാഘവ് കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് അത്തോളിയാണ്. ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും ഒന്നിച്ചെത്തിയ അവസാന ചിത്രം പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്‌സ്’ ൽ ആയിരുന്നു.
STORY HIGHLIGHT: shine tom chacko hannah reji koshy
















